India

ഇന്ത്യ-ചൈനീസ് അതിര്‍ത്തിയില്‍ ചാര ഫോണ്‍ കോളുകള്‍

ന്യൂഡല്‍ഹി: ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ചൈനീസ്‌ ചാരന്മാര്‍ ഫോണില്‍ ഗ്രാമീണരെ ബന്ധപ്പെടുന്നതായി റിപ്പോര്‍ട്ട് . ഇന്ത്യന്‍ സൈനികരുടെ അതിര്‍ത്തിയിലെ നീക്കങ്ങള്‍ ഗ്രാമീണരില്‍ നിന്നും അറിയുന്നതിനാണ് ഇതെന്നാണ് സൂചന. ഇതിനെതുടര്‍ന്ന് അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.

കേണല്‍ അല്ലെങ്കില്‍ പ്രാദേശിക ഓഫീസര്‍ എന്നു പരിചയപ്പെടുത്തിയാണ് ഫോണ്‍സംഭാഷണം ആരംഭിക്കുന്നത്.അതിര്‍ത്തിയിലെ സൈനികരുടെ എണ്ണം, പട്രോളിഗ് സമയം എന്നിവ അന്വേഷിച്ചാണ് ഫോണ്‍ വിളികള്‍ .
ദര്‍ബുക്ക് ഗ്രാമത്തലവന്‍ തനിക്ക് വന്ന ഫോണ്‍ കോളുകളെക്കുറിച്ച് സംശയം തോന്നി സൈനികരോട് പറഞ്ഞതിനെതുടര്‍ന്നാണ് വിവരങ്ങള്‍ പുറത്തുവന്നത്. ഫോണ്‍വിളികളുടെ ഉറവിടം കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. ചൈനീസ് അല്ലെങ്കില്‍ പാക് ചാരന്മാരാകാം ഫോണ്‍ കോളുകള്‍ക്കു പിന്നില്‍ എന്നാണ് നിഗമനം.ഇതിന്റെ അടിസ്ഥാനത്തില്‍ സൈന്യം ജനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

shortlink

Post Your Comments


Back to top button