റിയാദ് : സൗദി അറേബ്യയില്‍ ഏഷ്യക്കാരനായ ഫാം തൊഴിലാളി തൊഴിലുടമയുടെ തലയറുത്ത് കൊന്നു. ഇരുവരും തമ്മിലുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് സൗദി പത്രം റിപ്പോര്‍ട്ട് ചെയ്തു.
ശിരസറ്റ സൗദി ഫാമുടമയുടെ മൃതദേഹവും രക്തംപുരണ്ട കത്തിയും കിഴക്കന്‍ പട്ടണമായ നാരിയയിലെ ഫാമില്‍ നിന്നും പോലീസ് കണ്ടെടുത്തതായി അജേല്‍ പത്രം പറയുന്നു. കൊലപാതകത്തിന് ശേഷം പട്ടണത്തില്‍ നിന്നും കടന്നുകളയാന്‍ ശ്രമിച്ച കൊലപാതകിയേയും അയാളുടെ സഹായിയേയും അറസ്റ്റ് ചെയ്തതായി പോലീസ് വക്താവ് കേണല്‍ സൈദ് അല്‍-റുഗൈത്തി പറഞ്ഞു.
Post Your Comments