കൊച്ചി: നിമവിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകിയെന്ന് സംശയിക്കുന്നയാളുടെ ഡി.എന്‍.എ പരിശോധനാഫലം ഇന്നലെ പുറത്തുവന്നിരുന്നു. ഇതോടെ പ്രതികളെന്ന് സംശയിക്കുന്നവരുടെ ഡി.എന്‍.എ പരിശോധന പോലീസ് തുടങ്ങി. രണ്ടു ദിവസത്തിനുള്ളില്‍ പ്രതികളെന്ന് സംശയിക്കുന്നവരുടെ ഡി.എന്‍.എ പരിശോധന ഫലം വരും ഇതോടെ അന്വേഷണത്തില്‍ നിര്‍ണ്ണായക വഴിത്തിരിവ് ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍
പ്രതിയെന്ന് സംശയിക്കപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട പത്ത് പേരുടെ ഡി.എന്‍.എ പരിശോധിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇവരുടെ തലമുടി, നഖം എന്നിവയുടെ സാമ്പിളുകള്‍ ശേഖരിക്കും. കൊലപാതകവുമായി ബന്ധപ്പെട്ട് മൊഴി നല്‍കിയിരിക്കുന്നവരുടെയും ഡി.എന്‍.എ പരിശോധിക്കുമെന്നാണ് വിവരങ്ങള്‍.
ജിഷയുടെ ശരിരത്തില്‍ കടിയേറ്റ ഭാഗത്തെ ഉമിനീരില്‍ നിന്നുള്ള ഡി.എന്‍.എ പരിശോധനാഫലമാണ് പുറത്തുവന്നത്. എന്നാല്‍ നിലവില്‍ പോലീസ് കസ്റ്റഡിയിലുള്ള ആരുമായും ഡി.എന്‍.എ ഫലം യോജിക്കുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ജിഷ ധരിച്ചിരുന്ന ചുരിദാറില്‍ നിന്നുമാണ് പ്രതിയെന്ന് സംശയിക്കുന്നയാളുടെ ഉമിനീരിന്റെ അംശം ലഭിച്ചത്.
എന്നാല്‍ ജിഷയുടെ ശരീരത്തില്‍ കണ്ട മുറിവുകള്‍ പ്രതിയുടെ കടിയേറ്റതല്ലെന്നും വിദഗ്ധര്‍ പറയുന്നു. കഴുത്തിലും ഇടതുതോളിനു പിന്‍ഭാഗത്തും കാണപ്പെട്ട മുറിവുകളുടെ വലിപ്പമാണ് വിദഗ്ധരെ ഈ നിഗമനത്തിലെത്തിച്ചത്. കടിയേറ്റുണ്ടായതെന്നു കരുതുന്ന മുറിവുകള്‍ക്ക് 5.1, 5.2 സെ.മീ. നീളവും ഒരു സെ.മീ. വീതിയുമാണുള്ളത്. അഞ്ചു സെ.മീ. നീളത്തില്‍ മുറിവേല്‍ക്കണമെങ്കില്‍ വായ പൂര്‍ണമായും തുറന്ന് കടിക്കണമെന്നും അപ്പോള്‍ മുറിവിന് അത്രയും തന്നെ വീതിയുമുണ്ടാകുമെന്നുമാണ് വിദഗ്ധരുടെ അഭിപ്രായം.
ജിഷയുടെ ശരീരത്തില്‍ കണ്ടത് പല്ല് പോലെ മുനയുള്ള വസ്തു കൊണ്ട് ഉണ്ടായ മുറിവാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍, ഈ മുറിവുകള്‍ പ്രതിയുമായുണ്ടായ മല്‍പ്പിടിത്തത്തിനിടെ വീട് നിര്‍മിച്ച സിമന്റ് ഇഷ്ടികയുടെ മുനയുള്ള ഭാഗത്ത് കൊണ്ടതാവാം എന്നാണ് വിദഗ്ധരുടെ നിഗമനം. സമാന അളവിലുള്ള മുറിവുകളാണ് ജിഷയുടെ ശരീരത്തില്‍ കണ്ടെത്തിയതെന്നതും കടിയേറ്റ മുറിവല്ലെന്ന സംശയത്തിന് ആക്കം കൂട്ടുന്നു.
Post Your Comments