Technology

സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവരുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നവരുടെ ശ്രദ്ധയ്ക്ക്

ബെയ്ജിംഗ്: സോഷ്യല്‍ മീഡിയയില്‍ മറ്റുള്ളവരുടെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നത് വ്യക്തികളുടെ ഗ്രഹണ ശക്തിയെ ബാധിക്കുമെന്നാണ് ഒടുവില്‍ പുറത്തുവന്നിട്ടുള്ള പഠനം സൂചിപ്പിക്കുന്നത്. പെക്കിംഗ്, കോര്‍ണിംഗ് എന്നീ സര്‍വ്വകലാശാലകള്‍ ചൈനയിലെ മൈക്രോബ്ലോഗിംഗ് വെബ്ബ് സൈറ്റായ വൈബോ ഉപയോക്താക്കള്‍ക്കിയയില്‍ ഒടുവില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം കണ്ടെത്തിയിട്ടുള്ളത്. ട്വിറ്ററിന് സമാനമാണ് വൈബോയുടെ പ്രവര്‍ത്തനം. ഒരേ വിഷയത്തിലുള്ള വൈബോ പോസ്റ്റുകള്‍ നാല്‍പ്പതോളം വരുന്ന വിദ്യാര്‍ത്ഥികളോട് വായിക്കാന്‍ ആവശ്യപ്പെട്ട ശേഷം തുടര്‍ന്ന് വീണ്ടും പോസ്റ്റ് ചെയ്യാനും ആവശ്യപ്പെട്ടു. ഇത്തരത്തില്‍ ഷെയര്‍ ചെയ്യുന്ന പോസ്റ്റുകള്‍ ഉപയോക്താക്കള്‍ വേണ്ട രീതിയില്‍ വായിക്കുന്നില്ലെന്നും അതുവഴി പരിമിതമായ വിവരങ്ങള്‍ മാത്രമാണ് ഗ്രഹിച്ചെടുക്കാന്‍ കഴിയുന്നതെന്നുമാണ് ഗവേഷക സംഘത്തിന്റെ കണ്ടെത്തല്‍.

മൈക്രോ ബ്ലോഗിംഗ് സൈറ്റുകള്‍ നമ്മളെ ബുദ്ധികുറഞ്ഞവരാക്കുന്നുണ്ടോ എന്ന തലക്കെട്ടിലാണ് പഠനത്തിന്റെ കണ്ടെത്തലുകള്‍ പ്രസിദ്ധീകരിച്ചിട്ടുള്ളത്. തങ്ങള്‍ക്ക് ലഭിക്കുന്ന വിവരങ്ങള്‍ അതുപോലെ മനസ്സിലാക്കാനും അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കാനും ഇത്തരക്കാര്‍ക്ക് കഴിയുന്നില്ലെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. പോസ്റ്റുകള്‍ ശ്രദ്ധിച്ച് വായിക്കുന്നതിന് പകരമായി മൗസില്‍ വിരലോടിച്ച് വിവരങ്ങളിലൂടെ എളുപ്പത്തില്‍ കടന്നുപോകുകയാണെന്നും ഇത് വിഷയത്തെക്കുറിച്ചുള്ള അറിവ് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കില്ലെന്നും ഇത് വ്യക്തികളുടെ ഗ്രഹണശേഷി കുറയ്ക്കുമെന്നുമാണ് പഠനത്തിന്റെ പ്രധാനകണ്ടെത്തല്‍.

shortlink

Related Articles

Post Your Comments

Related Articles


Back to top button