India

കടലാസ് രഹിത ഓഫീസ് പദ്ധതിയുമായി കേന്ദ്രം

ന്യൂഡൽഹി: കടലാസ് രഹിത ഓഫീസ് പദ്ധതിയുമായി കേന്ദ്ര സർക്കാർ. ഓഫിസുകളിലെ കമ്പ്യൂട്ടർവത്കരണം പൂർത്തിയാക്കുന്നതിന്‍റെ ഭാഗമായാണ് നടപടി. കേന്ദ്രസർക്കാർ മന്ത്രാലയങ്ങളിലും ഓഫീസുകളിലും വിജയകരമായി പദ്ധതി നടപ്പാക്കുന്നവർക്ക് ആകർഷകമായ പുരസ്കാരങ്ങളും പ്രഖ്യാപിച്ചിട്ടുണ്ട്. ഓഫിസുകൾ കടലാസ് രഹിതമാക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിയുടെ ഓഫിസിന്‍റെ ചുമതലയുള്ള മന്ത്രി ജിതേന്ദ്രസിങ് എല്ലാ മന്ത്രിമാർക്കുംകത്തയച്ചു.

സർക്കാരിന്‍റെ പ്രധാന പ്രവർത്തനങ്ങളിലൊന്നാണ് ഇത്. ഇ- ഓഫീസ് ഭരണപ്രവർത്തനങ്ങൾ വേഗത്തിലാക്കും പണച്ചെലവ് കുറവാണ്ഇതിൽ വിജയിക്കുന്നവർക്ക് പൊതുഭരണത്തിലെ മികവിനുള്ള പുരസ്കാരങ്ങളും നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സിവിൽ സർവീസ് ദിനത്തിൽ പ്രധാനമന്ത്രിയായിരിക്കും പുരസ്കാരങ്ങൾ സമ്മാനിക്കുകയെന്നും ജിതേന്ദ്ര സിംഗ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button