India

പതിനഞ്ചോളം ഭീകരര്‍ നുഴഞ്ഞുകയറി : സുരക്ഷ ശക്തമാക്കി

ന്യൂഡല്‍ഹി: പതിനഞ്ചോളം ഭീകരര്‍ ഇന്ത്യയിലേക്കു നുഴഞ്ഞുകയറിയതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. രണ്ടു സംഘങ്ങളായി പത്തു ദിവസങ്ങള്‍ക്കു മുന്‍പാണു ഭീകരര്‍ നുഴഞ്ഞുകയറിയതെന്നു രഹസ്യാന്വേഷണ വിഭാഗം മുന്നറിയിപ്പ് നല്‍കിയത്. ജമ്മു കാഷ്മീര്‍ അതിര്‍ത്തി വഴിയായിരുന്നു നുഴഞ്ഞുകയറ്റമെന്നാണു റിപ്പോര്‍ട്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി.

മുന്നറിയിപ്പിനെത്തുടര്‍ന്ന് അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതികള്‍ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവല്‍ വിലയിരുത്തി. നുഴഞ്ഞുകയറ്റശ്രമം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഇവിടേക്കു കൂടുതല്‍ ആയുധങ്ങള്‍ അയച്ചുനല്‍കാന്‍ തീരുമാനിച്ചതായി സൈനിക വൃത്തങ്ങള്‍ അറിയിച്ചു,

shortlink

Post Your Comments


Back to top button