പലപ്പോഴും പലരുടേയും വീട് ക്ഷേത്രത്തിനു സമീപമായിരിക്കും. എന്നാല്‍ ക്ഷേത്രത്തിനു സമീപം വീട് പണിയുമ്പോള്‍ പല കാര്യങ്ങളിലും അല്‍പം ശ്രദ്ധ കൊടുക്കുന്നത് പിന്നീടുണ്ടാകുന്ന പ്രശ്‌നങ്ങളെ ഇല്ലാതാക്കാന്‍ സഹായിക്കും. അതുകൊണ്ടു തന്നെ ക്ഷേത്രത്തിനു സമീപം വീടു പണിയുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ വാസ്തുവില്‍ വ്യക്തമായി പറഞ്ഞിട്ടുണ്ട്. ക്ഷേത്രത്തില്‍ കുടിയിരിക്കുന്ന ദേവതകളുടെ പ്രാധാന്യമനുസരിച്ചാണ് ഗൃഹനിര്‍മ്മാണത്തിലും നാം ശ്രദ്ധ നല്‍കേണ്ടത്. വിഷണു, ഭഗവതി, ഗണപതി തുടങ്ങിയ ദേവീദേവന്‍മാര്‍ കുടിയിരിക്കുന്ന ക്ഷേത്രത്തിന്റെ മുന്‍വശത്തും വലതു വശത്തും ഗൃഹനിര്‍മ്മാണത്തിന് അനുയോജ്യമാണ്. എന്നാല്‍ ഇടതു വശത്തോ പിന്‍വശത്തോ വരുന്നത് ഗുണകരമല്ല.
ശിവന്‍, ഭദ്രകാളി, നരസിംഹമൂര്‍ത്തി തുടങ്ങിയവര്‍ കുടിയിരിക്കുന്ന ക്ഷേത്രത്തിനു സമീപം വീട് നിര്‍മ്മിക്കുമ്പോള്‍ അല്‍പം കൂടുതല്‍ ശ്രദ്ധ നല്‍കണം. ഇവിടെ ക്ഷേത്രത്തിന് ഇടതു വശത്തും പിന്നിലും ഗൃഹം നിര്‍മ്മിക്കുന്നത് എന്തുകൊണ്ടും നല്ലതാണ്. എന്നാല്‍ കാവുകളില്‍ ഇപ്പറഞ്ഞ കാര്യങ്ങളൊന്നും ബാധകമല്ല. ചെറുതോ വലുതോ ആയ ക്ഷേത്രങ്ങളില്‍ മാത്രമാണ് ഇത്തരത്തില്‍ വാസ്തു ശ്രദ്ധിച്ച് ഗൃഹനിര്‍മ്മാണം ആരംഭിക്കേണ്ടത്.
പ്രത്യേകം ശ്രദ്ധിക്കേണ്ടത് ഇക്കാര്യമാണ്. ക്ഷേത്രത്തിനു സമീപം വീട് നിര്‍മ്മിക്കുമ്പോള്‍ ക്ഷേത്രത്തിനേക്കാള്‍ ഉയരത്തില്‍ വീടിന്റെ മേല്‍ക്കൂര വരാന്‍ പാടില്ലെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്. കൂടാതെ ക്ഷേത്രത്തിലെ ശാന്തിക്കാര്‍ക്കും മറ്റു ക്ഷേത്ര ജോലിക്കാര്‍ക്കും ക്ഷേത്രസമീപം വീട് വെയ്ക്കുന്നതിന് തടസ്സമില്ല. ക്ഷേത്രങ്ങളുടെ ദര്‍ശനമാണ് ഏറ്റവും പ്രധാനവും. ഇതിന് തടസ്സം വരുന്ന രീതിയില്‍ ഒരിക്കലും വീട് നിര്‍മ്മിക്കാന്‍ പാടില്ലെന്നതും ശ്രദ്ധേയമാണ്. ക്രിസ്ത്യന്‍ പള്ളികള്‍, മുസ്ലീം പള്ളികള്‍ തുടങ്ങിയവയ്ക്കും ഇത് ബാധകമാണ്,
Post Your Comments