IndiaNews

കിഷ്ക്കിന്ധ പാര്‍ക്കിലെ അപകടം; നവോദയ അപ്പച്ചന്‍റെ മകന്‍ അറസ്റ്റില്‍

ചെന്നൈ : കിഷ്ക്കിന്ധ അമ്യൂസ്മെന്‍റ് പാര്‍ക്കിലെ റൈഡ് തകര്‍ന്ന് ഒരാള്‍ മരിച്ച സംഭവത്തില്‍ പാര്‍ക്ക് ഉടമസ്ഥനായ നവോദയ അപ്പച്ചന്‍റെ മകനും മലയാളിയുമായ ജോസ് പുന്നൂസ്, മാനേജര്‍ ശക്തി വേല്‍ എന്നിവരെ കാഞ്ചീപുരം പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം പാര്‍ക്കിലെ ഡിസ്കോ ഡാന്‍സര്‍ റൈഡ് തകര്‍ന്നാണ് ഒരാള്‍ മരിച്ചത്. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു. സാങ്കേതികതകരാറിനെ തുടര്‍ന്നാണ് റൈഡ് തകര്‍ന്നു വീണത്. ചെന്നൈയിലെ വെള്ളപ്പൊക്കത്തെതുടർന്ന് റൈഡുകള്‍ തകരാറിലായതിനെ തുടര്‍ന്ന് മാസങ്ങളോളം പാര്‍ക്ക് അടച്ചിട്ടിരിക്കുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് വീണ്ടും പാര്‍ക്ക് തുറന്നത്.

shortlink

Post Your Comments


Back to top button