NewsIndia

ഇന്ത്യയില്‍ ഐ.എസ് പിടിമുറുക്കുന്നുവെന്ന് ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി : ജെ.എന്‍.യുവില്‍ നടന്ന വിദ്യാര്‍ത്ഥി പ്രക്ഷോഭം മുതലെടുക്കാന്‍ ഐ.എസ് ശ്രമിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഐ.എസ് സംഘടനയിലെ അംഗങ്ങളായ മൂന്ന് പേരാണ് ഇത് സംബന്ധിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയിരിക്കുന്നത്.

രാജ്യദ്രോഹ കുറ്റം ചുമത്തി തിഹാര്‍ ജയിലില്‍ അടച്ച കനയ്യ കുമാറിനെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് വിവിധ വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രക്ഷോഭം നടത്തുന്ന സമയത്ത് അഹമ്മദ് അലി തങ്ങളെ വിളിച്ചിരുന്നുവെന്നും പ്രക്ഷോഭത്തിനിടയില്‍ കയറിചെന്ന് വാഹനങ്ങള്‍ തീയിട്ട് നശിപ്പിക്കാനും പെട്രോള്‍ ബോംബുകള്‍ എറിയാനും ആവശ്യപ്പെട്ടതായി പത്തൊന്‍പതുകാരനായ ആഷിഖ് അഹമ്മദ് ദേശീയ അന്വേഷണ ഏജന്‍സിയോട് പറഞ്ഞു. വിദ്യാര്‍ത്ഥി പ്രക്ഷോഭത്തില്‍ നുഴഞ്ഞു കയറി രാജ്യത്ത് അരക്ഷിതാവസ്ഥ സൃഷ്ടിക്കുകയായിരുന്നു ഐ.എസിന്റെ ലക്ഷ്യമെന്നാണ് എന്‍.ഐയുടെ നിഗമനം. ഫെബ്രുവരി 22നാണ് ആഷിഖ് എന്‍.ഐ.എയുടെ പിടിയിലായത്. ഇന്ത്യയില്‍ നിന്നും നിരവധി യുവാക്കള്‍ ഐ.എസിലേക്ക് ചേരുന്നതായി നേരത്തെ തന്നെ എന്‍.ഐ.എക്ക് വിവരം ലഭിച്ചിരുന്നു. അതേസമയം ജെ.എന്‍.യു സ്റ്റൂഡന്റ് യൂണിയന്‍ പ്രസിഡന്റ് കനയ്യ കുമാറടക്കമുള്ള വിദ്യാര്‍ത്ഥികള്‍ക്കെതിരെ സര്‍വ്വകലാശാല സ്വീകരിച്ച അച്ചടക്ക നടപടികള്‍ ഹൈക്കോടതി സ്‌റ്റേ ചെയ്തു. അച്ചടക്ക നടപടിക്കെതിരെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച അപ്പീല്‍ വാഴ്‌സിറ്റിയിലെ അപ്പലേറ്റ് അതോറിറ്റി വാദം കേട്ട് നടപടി എടുക്കുന്നുതുവരെയാണ് സ്റ്റേ.

shortlink

Post Your Comments


Back to top button