KeralaNews

ഫെഡറല്‍ ബാങ്കില്‍ ഇനി ഓട്ടോ-പേ സൗകര്യം

കൊച്ചി: ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഓട്ടോമാറ്റിക്കായി ടെലഫോണ്‍, വാട്ടര്‍ ബില്ലുകള്‍ അടയ്ക്കാന്‍ ഇടപാടുകാര്‍ക്ക് ഫെഡറല്‍ ബാങ്ക് സൗകര്യമൊരുക്കുന്നു. കേരളത്തിലെ ബി.എസ്.എന്‍.എല്‍, കേരള വാട്ടര്‍ അതോറിറ്റി ഉപഭോക്താക്കളായ ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ക്ക് പ്രയോജനപ്പെടുന്നതാണ് ഈ ഓട്ടോ – പേ പദ്ധതി. എസ്.എം.എസ് അധിഷ്ഠിത ഒറ്റത്തവണ രജിസ്ട്രേഷനിലൂടെയാണ് പദ്ധതി ഉപഭോക്താക്കള്‍ക്ക് ലഭ്യമാക്കുന്നത്. ഒരു തവണ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞാല്‍ ബി.എസ്.എന്‍.എല്‍., ജല അതോറിറ്റി എന്നിവയില്‍ നിന്ന് യഥാസമയം ബില്ലുകള്‍ ബാങ്ക് തന്നെ ശേഖരിച്ച്‌, ഉപഭോക്താക്കളുടെ അക്കൗണ്ടില്‍ നിന്ന് തുക അടയ്ക്കും. ഓട്ടോ – പേ സംവിധാനത്തില്‍ ഒന്നിലേറെ ബില്ലുകള്‍ ഉപഭോക്താക്കള്‍ക്ക് ഉള്‍ക്കൊള്ളിക്കാം.
 
സേവനം വേണ്ടായെന്ന് തോന്നിയാല്‍ മറ്റൊരു എസ്.എം.എസ് മുഖേന സ്വയം റദ്ദാക്കാനുമാകും.
 
ബി.എസ്.എന്‍.എല്‍ ഫോണ്‍ ബില്‍ അടയ്ക്കാനുള്ള ഓട്ടോ – പേ സൗകര്യത്തിനായി ഫെഡറല്‍ ബാങ്ക് ഇടപാടുകാര്‍ ബാങ്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള മൊബൈല്‍ നമ്ബറില്‍ നിന്ന് 98950 88888 എന്ന നമ്പറിലേക്ക് ACTBILLBSNLcircle location Landline Number with STD Code/Mobile NumberBSNL Account Numberlast 3 digits of the Federal Bank account number എന്ന ഫോര്‍മാറ്റില്‍ എസ്.എം.എസ് അയയ്ക്കണം. വാട്ടര്‍ ബില്‍ അടയ്ക്കുന്നതിന് ഇതേ നമ്ബറിലേക്ക് എസ്.എം.എസ് അയയ്ക്കണം. ഫോര്‍മാറ്റ് : ACTBILLKWA consumerID Consumer no.Last 3 digits of the Federal bank Account number

shortlink

Post Your Comments


Back to top button