Uncategorized

ഇന്ത്യയ്ക്കെതിരെ ചൈനയുടെ കരുനീക്കം

ന്യൂഡല്‍ഹി: ന്യൂക്ലിയര്‍ സപ്ലയേര്‍സ് ഗ്രൂപ്പ് (എന്‍.എസ്.ജി) യില്‍ ഇന്ത്യയ്ക്ക് അംഗത്വം ലഭിക്കാതിരിക്കാന്‍ ചൈനയുടെ കരുനീക്കം. ആണവ നിരായുധീകരണ കരാറില്‍ (എന്‍.പി.ടി) ഒപ്പുവയ്ക്കാത്ത ഇന്ത്യയ്ക്ക് അംഗത്വം നല്‍കേണ്ടതില്ലെന്നാണ് ഭൂരിഭാഗം അംഗരാജ്യങ്ങളുടെയും അഭിപ്രായമെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലു കാങ് പറഞ്ഞു.

എന്‍.പി.ടി കരാറില്‍ ഒപ്പുവച്ചാല്‍ മാത്രമേ എന്‍.എസ്.ജിയില്‍ ഇന്ത്യയെ അംഗമാക്കാവൂ എന്നാണ് ചൈനയുടെ നിലപാട്. 48 രാജ്യങ്ങളാണ് എന്‍.എസ്.ജിയില്‍ അംഗങ്ങളായിട്ടുള്ളത്. ഇന്ത്യയടക്കമുള്ള ചില രാജ്യങ്ങള്‍ മാത്രമാണ് എന്‍.പി.ടി കരാറില്‍ ഒപ്പുവയ്ക്കാനുള്ളത്.

നിരവധി രാജ്യങ്ങള്‍ എന്‍.എസ്.ജിയില്‍ ചേരാന്‍ ആഗ്രഹം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ എന്‍.പി.ടി അംഗരാജ്യമല്ലാത്ത ഇന്ത്യയ്ക്ക് എന്‍.എസ്.ജി.യില്‍ അംഗമാവാനാവുമോ എന്നാണ് അന്താരാഷ്ട്ര സമൂഹം ചോദിക്കുന്നത്. എന്‍.പി.ടിയുടെ പ്രധാന ഭാഗമാണ് എന്‍.എസ്.ജിയെന്നും ലു പറഞ്ഞു.

പാകിസ്ഥാനും ഇന്ത്യയ്ക്കെതിരെ രംഗത്ത് വന്നിട്ടുണ്ട്. എന്നാല്‍ ചൈനയുടെയും പാകിസ്ഥാന്റെയും എതിര്‍പ്പുകളെ പൂര്‍ണമായും തള്ളിയ അമേരിക്ക ഇന്ത്യയുടെ എസ്.എന്‍.ജി അംഗത്വത്തിന് പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.

shortlink

Post Your Comments


Back to top button