കോട്ടയം ● ഒരു കാരണവശാലും ബി.ജെ.പി സംസ്ഥാനത്ത് അക്കൗണ്ട് തുറക്കില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. സി.പി.എമ്മുമായി ചേര്‍ന്ന് മത്സരിച്ചപ്പോഴും അവര്‍ക്ക് അതിനു കഴിഞ്ഞിട്ടില്ല. ബി.ജെ.പിയുടെ വിഭാഗീയ ചിന്താഗതിയോട് കേരളത്തിന്റെ മനസ് യോജിക്കില്ലെന്നും കോട്ടയം പ്രസ് ക്ലബിന്റെ നിലപാട് 2016 പരിപാടിയില്‍ സംസാരിക്കവേ മുഖമന്ത്രി പറഞ്ഞു.
കേരളത്തിൽ മൽസരം യുഡിഎഫും എൽഡിഎഫും തമ്മിലാണ്. ജനങ്ങളുമായുള്ള തന്റെ ബന്ധത്തെ സി.പി.എം ഭയക്കുന്നു. ബി.ജെ.പി തന്നെ രാഷ്ട്രീയപരമായി നേരിടുമ്പോള്‍ സി.പി.എം തന്നെ അഞ്ച് കൊല്ലവും വ്യക്തിപരമായി ആക്രമിക്കുകയയിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രിയുടെ സൊമാലിയ പരാമർശത്തിനു ജനം മറുപടി നൽകും. കഴിഞ്ഞതവണത്തെക്കാള്‍ കൂടുതല്‍ സീറ്റുകള്‍ ഇത്തവണ ലഭിക്കുമെന്നും യു.ഡി.എഫ് ഇക്കാര്യത്തില്‍ തികഞ്ഞ ആത്മവിശ്വാസത്തിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
Post Your Comments