ന്യുഡല്‍ഹി: കേന്ദ്ര ആയുഷ് വകുപ്പില്‍ മുസ്ലീങ്ങളെ ജോലിക്ക് നിയമിക്കുന്നില്ലെന്ന് വ്യാജ വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകന്‍ അറസ്റ്റില്‍. പുഷ്പ ശര്‍മ്മ എന്ന മാധ്യമപ്രവര്‍ത്തകനാണ് അറസ്റ്റിലായത്.
വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് തങ്ങള്‍ മുസ്ലീങ്ങളെ ജോലിക്ക് നിയമിക്കില്ലെന്ന് ആയുഷ് വകുപ്പ് മറുപടി നല്‍കിയെന്നായിരുന്നു വാര്‍ത്ത. എന്നാല്‍ ഈ വിവരാവകാശ രേഖ കൃതൃമമായി നിര്‍മ്മിച്ചതാണെന്ന് പിന്നീട് തെളിഞ്ഞു. തുടര്‍ന്നാണ് വ്യാജ വിവരാവകാശ മറുപടി നിര്‍മ്മിച്ച പുഷ്പ ശര്‍മ്മയ്‌ക്കെതിരെ കേസെടുത്തത്.
വിവരാവകാശ മറുപടി തനിക്ക് മന്ത്രാലയത്തില്‍ നിന്ന് ലഭിച്ചതാണെന്ന വാദത്തില്‍ ഇയാള്‍ ഉറച്ചു നിന്നെങ്കിലും ഫോറന്‍സിക് പരിശോധനയില്‍ ഈ രേഖ വ്യാജമാണെന്ന് തെളിയുകയായിരുന്നു. മിലി ഗസറ്റ് എന്ന മാസികയിലാണ് ഇത് പ്രസിദ്ധീകരിച്ചിരുന്നത്. മാസികയുടെ എഡിറ്റര്‍ സഫറുള്‍ ഇസ്ലാം ഖാനെയും ചോദ്യം ചെയ്തിരുന്നു.
Post Your Comments