NewsIndia

അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് തകര്‍ന്നു വീണു; ഒരു മരണം

ചെന്നൈ: ചെന്നൈയില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കിലെ റൈഡ് തകര്‍ന്നു വീണ് ഒരാള്‍ മരിച്ചു. ചെന്നൈയിലെ കിഷ്‌കിന്ധ അമ്യൂസ്‌മെന്റ് പാര്‍ക്കിലാണ് ഇരുപതു പേരുമായി പ്രവര്‍ത്തിച്ചുകൊണ്ടിരുന്ന ഡിസ്‌കോ ഡാന്‍സര്‍ റൈഡ് തകര്‍ന്ന് അപകടമുണ്ടായത്.

റൈഡിലുണ്ടായിരുന്ന മറ്റ് ഏഴുപേര്‍ക്ക് ഗുരുതരമായി പരുക്കുകളേറ്റിട്ടുണ്ട്. പതിനഞ്ച് അടി ഉയരത്തില്‍ നിന്നാണ് സാങ്കേതിക തകരാറ് മൂലം റൈഡ് തകര്‍ന്നു വീണത്. സംഭവുമായി ബന്ധപ്പെട്ട് കിഷ്‌കിന്ധ അമ്യൂസ്‌മെന്റ് പാര്‍ക്കിന്റെ ഉടമസ്ഥന്‍ ജോഷ് പുന്നിഷിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

ചെന്നൈ പ്രളയത്തില്‍ വലിയ നാശനഷ്ടം ബാധിച്ചതിനു ശേഷം പാര്‍ക്കിലെ തന്നെ ഏറ്റവും വലിയ റൈഡായ ഡിസ്‌കേ ഡാന്‍സര്‍ പ്രവര്‍ത്തന രഹിതമായിരുന്നു. പൊതുജനങ്ങള്‍ക്ക് വേണ്ടി തുറന്നുകൊടുക്കുന്നതിനു മുന്‍പ് കഴിഞ്ഞ ദിവസമാണ് ഇതിന്റെ പ്രവര്‍ത്തനക്ഷമത വീണ്ടു പരിശോധിച്ചത്. ഇതിനിടെയാണ് ഒരാളുടെ മരണത്തിനടക്കം കാരണമായ അപകടം.

shortlink

Post Your Comments


Back to top button