മുംബൈ: കൊടുംവരള്‍ച്ചയില്‍ ഉരുകുന്ന മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് ജലതീവണ്ടി അയച്ചതിന് നാലു കോടി രൂപയുടെ ബില്ലുമായി റെയില്‍വേ. 6.20 കോടി ലിറ്റര്‍ വെള്ളമാണ് ലാത്തൂരില്‍ എത്തിതിന് ജില്ലാ കളക്ടര്‍ക്കാണ് റെയില്‍വേ ബില്‍ അയച്ചിരിക്കുന്നത്. അഡ്മിനിസ്ട്രേഷന്റെ നിര്‍ദേശ പ്രകാരമാണ് ബില്‍ അയച്ചിരിക്കുന്നതെന്ന് സെന്‍ട്രല്‍ റെയില്‍വേ ജനറല്‍ മാനേജര്‍ എസ്.കെ. സൂദ് പറഞ്ഞു.
ഏപ്രില്‍ 11നാണ് മഹാരാഷ്ട്രയിലെ ലാത്തൂരിലേക്ക് റയില്‍വേ ജലദൂത് എന്ന തീവണ്ടിയില്‍ വെള്ളം എത്തിച്ചത്. ആദ്യം 10 വാഗണുകളടങ്ങിയ ട്രെയിനില്‍ ഒന്‍പതു തവണ വെള്ളമെത്തിച്ചു. രണ്ടാമത് 50 വാഗണുകളടങ്ങിയ മറ്റൊരു ജലതീവണ്ടി വഴി 25 ലക്ഷം ലിറ്റര്‍ വെള്ളവും എത്തിച്ചു.
രാജസ്ഥാനിലെ കോട്ടയില്‍ പ്രത്യേകമായി കമ്മീഷന്‍ ചെയ്ത തീവണ്ടിയാണ് വെള്ളം എത്തിക്കുന്നതിനുവേണ്ടി റെയില്‍വേ ഉപയോഗിച്ചത്.
Post Your Comments