ദോഹ: ഉത്പന്നങ്ങളുടെ വ്യത്യസ്ഥത കൊണ്ടും സാങ്കേതികവിദ്യകളുടെ നവീനതകൊണ്ടും പ്രോജക്ട് ഖത്തര്‍ പ്രദര്‍ശനത്തില്‍ ഇന്ത്യന്‍ കമ്പനികള്‍ ശ്രദ്ധേയമായി. 55 കമ്പനികളാണ് പ്രദര്‍ശനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയില്‍നിന്ന് എത്തിയിട്ടുള്ളത്. അസോസിയേറ്റഡ് ചേമ്പര്‍ ഓഫ് കൊമേഴ്‌സ് ആന്റ് ഇന്‍ഡസ്ട്രി ഓഫ് ഇന്ത്യ(അസോചം) ആണ് ഇന്ത്യന്‍ എംബസിയുമായി ചേര്‍ന്ന് കമ്പനികളെ പ്രദര്‍ശനത്തിനെത്തിച്ചിരിക്കുന്നത്.
2013 മുതല്‍ ഇന്ത്യന്‍ കമ്പനികള്‍ പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. പ്രോജക്ട് ഖത്തറില്‍ എംബസിയുടെ സഹകരണത്തോടെയാണ് ഇന്ത്യന്‍ കമ്പനികള്‍ എത്തുന്നത്. ഇന്ത്യന്‍ സ്ഥാനപതി സഞ്ജീവ് അറോറ കഴിഞ്ഞ ദിവസം പ്രോജക്ട് ഖത്തര്‍ സന്ദര്‍ശിച്ചു. അസോചം ഇന്റര്‍നാഷണല്‍ അഫയേഴ്‌സ് ജോയിന്റ് ഡയറക്ടര്‍ ദീപ്തി പാന്ത് അദ്ദേഹത്തിനൊപ്പം ഉണ്ടായിരുന്നു.
Post Your Comments