NewsIndia

നൂറില്‍ വിളിച്ചു: ജഡ്ജിക്കും മറുപടി ഇല്ല

ന്യൂഡല്‍ഹി: അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ പൊതുജനത്തിന് പോലീസ് സഹായം തേടാനുള്ള അടിയന്തര ഹെല്‍പ്പ് ലൈന്‍ നമ്പറായ 100 ല്‍ വിളിച്ചിട്ട് ആരും പ്രതികരിച്ചില്ലെന്ന് ജില്ലാ ജഡ്ജിയായ വിപിന്‍ സംഘിയുടെ പരാതി. പോലീസ് കമ്മീഷണര്‍ക്കാണ് ജഡ്ജി പരാതി എഴുതി നല്‍കിയിരിക്കുന്നത്. കമ്മീഷണറും ഫോണ്‍ എടുത്തില്ലെന്നും പരാതിയില്‍ പറയുന്നു.

ഏപ്രില്‍ 19ന് ഒരു വിവാഹത്തില്‍ പങ്കെടുക്കാന്‍ പോകുകയായിരുന്ന ജസ്റ്റിസ് വിപിന്‍ കനത്ത ട്രാഫിക് ബ്ലോക്കില്‍ പെട്ടു. നാല്പത് മിനിട്ടായിട്ടും ഒരു ട്രാഫിക് പോലീസിനെ പോലും കാണാത്തതിനാല്‍ അദ്ദേഹം 100 എന്ന നമ്പറില്‍ വിളിച്ചു. ആരും ഫോണെടുത്തില്ല. നിരവധി തവണ വിളിച്ചിട്ടും പ്രയോജനമുണ്ടായില്ല. ഇതേക്കുറിച്ച് പരാതിപ്പെടാനായി അന്നു രാത്രി കമ്മീഷണറെ പലതവണ മൊബൈലില്‍ വിളിച്ചു. അദ്ദേഹവും ഫോണ്‍ എടുത്തില്ലെന്നും വിപിന്‍ സംഘി പറയുന്നു.

shortlink

Post Your Comments


Back to top button