KeralaNews

യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ തമിഴ്നാട്ടിലേക്ക് താമസം മാറ്റുമെന്ന് ബാലകൃഷ്ണപിള്ള

ആലപ്പുഴ: യുഡിഎഫ് വീണ്ടും അധികാരത്തില്‍ വരികയാണെങ്കില്‍ താന്‍ തമിഴ്നാട്ടിലേക്ക് താമസം മാറ്റുമെന്ന് കേരള കോണ്‍ഗ്രസ് ബി ചെയര്‍മാന്‍ ആര്‍ ബാലകൃഷ്ണപിള്ള. തമിഴ്നാട്ടില്‍ 10 സെന്റ് വാങ്ങിയാല്‍ യുഡിഎഫ് ഭരണത്തില്‍ ഇവിടെ താമസിക്കുന്നതിനേക്കാള്‍ നന്നായി കഴിയാനാകും.

വെള്ളാപ്പള്ളിയുംകൂട്ടരും ഇടതുപക്ഷത്തിന്റെ വോട്ട് ചോര്‍ത്തി ഉമ്മന്ചാണ്ടിയെ സഹായിക്കാനാണ് ശ്രമിക്കുന്നത് . ഇതൊന്നും ഇത്തവണ വിലപ്പോവില്ലെന്നും അദ്ദേഹം പറഞ്ഞു.വെള്ളാപ്പള്ളി ചീത്തവിളിക്കുന്നവരെ ജനങ്ങള്‍ സംരക്ഷിക്കുന്നതാണ് ചരിത്രം. അഴിമതിയും കൊള്ളരുതായ്മകളുമാണ് ഉമ്മന്ചാണ്ടിയുടെ നേതൃത്വത്തില് നടന്നതെന്നും അദ്ദേഹം പറഞ്ഞു.ആലപ്പുഴ ജില്ലയിലെ വിവിധ കേന്ദ്രങ്ങളില്‍ എല്‍ഡിഎഫ് പ്രചാരണ പരിപാടിയില്‍ പ്രസംഗിക്കുകയായിരുന്നു ബാലകൃഷ്ണ പിള്ള.
യുഡിഎഫിന്‍റെ ഭാഗമായിരുന്ന ബാലകൃഷ്ണപിള്ള മകന്‍ ഗണേഷിന്‍റെ മന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങളെ തുടര്‍ന്നാണ് നേതൃത്വവുമായി ഇടയുന്നത്. അതിനിടെ സര്‍ക്കാരിലെ ചില പ്രമുഖരുടെ അഴിമതിയ്ക്കെതിരെ പിള്ളയും ഗണേഷ് കുമാറും രംഗത്തെത്തിയതും ബന്ധം വഷളാക്കി. തുടര്‍ന്നാണ് ഇരുവരും മുന്നണി വിട്ടത് .

shortlink

Post Your Comments


Back to top button