ഗുവാഹത്തി: പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മൂന്നരവയസ്സുകാരന് കയറ്റിയത് എച്ച്‌ഐവി പോസറ്റീവ് രക്തമാണെന്ന് സംശയം. ശരീരത്തില്‍ ഗുരുതരമായ പൊള്ളലേറ്റതിനാല്‍ അഞ്ചിലേറെ തവണ രക്തം കയറ്റിയിരുന്നു. 2015 ഏപ്രില്‍ മാസത്തിലാണ് കുട്ടിയെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. പിന്നീട് കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ പരിശോനയ്ക്ക് കുട്ടിയെ അഡ്മിറ്റ് ആകിയപ്പോഴാണ് എച്ച്‌ഐവി പോസറ്റീവ് ആണെന്ന് കണ്ടെത്തിയത്.
സംഭവം ചോദ്യം ചെയ്തപ്പോള്‍ പുറത്ത് പറയരുതെന്നാണ് ആശുപത്രി അധികൃതര്‍ പറഞ്ഞതെന്ന് മാതാപിതാക്കള്‍ പറയുന്നു.മാതാപിതാക്കള്‍ക്ക് എച്ച്‌ഐവി ഇല്ലെന്നും പിന്നെങ്ങനെയാണ് കുട്ടിയ്ക്ക് പോസിറ്റീവ് ആയതെന്നും ഇവര്‍ ചോദിക്കുന്നു.ചികിത്സയ്ക്ക് ശേഷം കുട്ടിയുടെ ശരീരത്തില്‍ മുറിവുകള്‍ ഉണ്ടായിരുന്നു. ഈ സമയത്ത് എച്ച്‌ഐവി പോസിറ്റീവ് ആയ ഏതെങ്കിലും വ്യക്തിയുമായുണ്ടായ ബന്ധത്തില്‍ നിന്നാകാം കുട്ടിയ്ക്ക് എച്ച്‌ഐവി ബാധിച്ചത് എന്ന് ആശുപത്രി അധികൃതർ പറഞ്ഞു .സംഭവത്തില്‍ പോലീസില്‍ പരാതി നല്‍കിയിരിക്കുകയാണ്. ആശുപത്രി അധികൃതരും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട് .
Post Your Comments