NewsInternational

മണ്ണിടിച്ചില്‍; മരണസംഘ്യ മുപ്പത്തിനാലായി

ബീജിംഗ്: തെക്കുകിഴക്കന്‍ ചൈനയിലെ ഒരു ജലവൈദ്യുതി പദ്ധതിയുടെ നിര്‍മാണ സ്ഥലത്തുണ്ടായ മണ്ണിടിച്ചിലില്‍ മരിച്ചവരുടെ എണ്ണം 34 ആയി. മണ്ണിനടിയില്‍ നിന്ന് രണ്ടുപേരെ ജീവനോടെ പുറത്തിറക്കാന്‍ കഴിഞ്ഞതായി രക്ഷാപ്രവര്‍ത്തകര്‍ക്ക് കഴിഞ്ഞു. നാലു പേരെ കാണാതായിട്ടുണ്ട്. മേഖലയില്‍ കനത്ത മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സം സൃഷ്ടിക്കുന്നുണ്ട്. മേഖലയില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിക്കേണ്ടതുണ്ടെന്നും അധികൃതര്‍ അറിയിച്ചു. ഞായറാഴ്ചയാണ് ഫുജിയാന്‍ പ്രവിശ്യയിലെതായ്നിംഗ് കൗണ്ടിയില്‍ മണ്ണിടിച്ചിലുണ്ടായത്.

ഒരു ലക്ഷം ക്യൂബിക് മീറ്ററോളം മണ്ണും കല്ലും താഴേക്കു പതിക്കുകയായിരുന്നു. നിര്‍മാണ മേഖലയിലുണ്ടായിരുന്ന തൊഴിലാളികളുടെ താമസസ്ഥലത്തിനു മുകളിലേക്കാണ് ഇവ പതിച്ചത്. ഓഫീസുകളും തകര്‍ന്നു. ദുരന്തമുണ്ടാകുന്പോള്‍ തൊഴിലാളികള്‍ ഉറക്കത്തിലായിരുന്നുവെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ പറഞ്ഞു. മരിച്ചവരില്‍ മിക്കവരേയും ഇനിയും തിരിച്ചറിയാനുണ്ട്.

ഡിസംബറില്‍ ഷെന്‍ഴെന്‍ നഗരത്തിലുണ്ടായ മണ്ണിടിച്ചില്‍ 77 പേരാണ് മരിച്ചത്. നിര്‍മാണ മേഖലയില്‍ മതിയായ സുരക്ഷ പാലിക്കാത്തതാണ് ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണമെന്ന് അധികൃതര്‍ കണ്ടെത്തിയിരുന്നു. അനാസ്ഥ കാണിച്ച ഏതാനും ഓഫീസര്‍മാരെ അറസ്റ്റു ചെയ്തിരുന്നു. എന്നാല്‍ ഇതുകൊണ്ടൊന്നും പാഠം പഠിക്കില്ലെന്ന സൂചനയാണ് ഇപ്പോഴുണ്ടായ ദുരന്തം.

shortlink

Related Articles

Post Your Comments

Related Articles


Back to top button