ലൈബീരിയ : കപ്പലില്‍ പ്രേതബാധ ഉണ്ടെന്നായിരുന്നു നാട്ടുകാരുടെ കഥ.
കപ്പല്‍ വന്നടിഞ്ഞ സമയം മുതല്‍ അന്വേഷണം നടത്തിയെങ്കിലും എന്തിനു വന്നെന്നോ എവിടെ നിന്നും വന്നതെന്നോ ഒരു വിവരവും ലൈബീരിയന്‍ പോലീസിന് കണ്ടെത്താനായിട്ടില്ല. ഏപ്രില്‍ 21 നാണ് 64 മീറ്റര്‍ നീളമുള്ള എണ്ണക്കപ്പല്‍ വന്നടിഞ്ഞത്. സെംഗളീസ് തുറമുഖമായ ദക്കറിലേക്കുള്ള യാത്രയിലായിരുന്നു കപ്പല്‍ എന്നാണ് കരുതുന്നത്. എന്നാല്‍ പനാമയില്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ള കപ്പലില്‍ എന്താണ് ആരുമില്ലാത്തതെന്നായിരുന്നു പ്രദേശവാസികളുടെ സംശയം.
കപ്പലുമായി ബന്ധപ്പെട്ട് ഒട്ടേറെ ഊഹാപോഹവും പ്രചരിക്കുന്നുണ്ട്. കപ്പലിലെ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാനില്ലാതെ വന്നതിനെ തുടര്‍ന്ന് എല്ലാവരും കപ്പല്‍ ഉപേക്ഷിച്ച് പോയതായിരിക്കാം എന്നതാണ് അതിലൊന്ന്. കപ്പല്‍ കൊള്ളയടിക്കപ്പെടുകയും നശിപ്പിക്കപ്പെടുകയും ചെയ്തിട്ടുള്ളതിനാല്‍ കടല്‍ക്കൊള്ളക്കാരുടെ ആക്രമണം നേരിട്ടതായിരിക്കാമെന്നായിരുന്നു മറ്റൊരു കഥ. എന്തായാലും അന്വേഷണത്തിന് കപ്പലിന് അരികില്‍ നിന്നും നാട്ടുകാരെ ഒഴിപ്പിക്കാന്‍ പാടുപെടുകയാണ് പോലീസ്.
Post Your Comments