Kerala

നാളെ ഹര്‍ത്താല്‍ ; പിന്തുണയില്ലെന്ന് കോടിയേരി

ആലുവ ●ജിഷയുടെ മരണത്തിൽ പ്രതിഷേധിച്ച് കേരള ദളിത് കോ-ഓർഡിനേഷൻ മൂവ്‌മെന്റ് സംസ്ഥാനവ്യാപകമായി ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ നാളെ. രാവിലെ ആറ് മുതൽ വൈകിട്ട് ആറ് വരെയാണ് ഹർത്താൽ.

മുപ്പതിലേറെ ദളിത് സംഘടനകളുടെ കൂട്ടായ്മയാണ് കേരള ദലിത് കോഓര്‍ഡിനേഷന്‍ മൂവ്‌മെന്റ്. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചിട്ടുണ്ട്.

അതേസമയം ചൊവ്വാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഹര്‍ത്താലിന് എല്‍ഡിഎഫ് പിന്തുണയില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു‍. പ്രമുഖ ദളിത് സംഘടനയായ കെ.പി.എം.എസിനും ഹര്‍ത്താലിന് ആഹ്വാനം ചെയ്ത സംഘടനകളുമായി ബന്ധമില്ലെന്നാണ് അറിയിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.

shortlink

Post Your Comments


Back to top button