തിരുവനന്തപുരം: പ്രതീക്ഷിച്ച മഴ കിട്ടാത്തതിനാല്‍ ചൂടില്‍നിന്ന് കാര്യമായ ആശ്വാസമുണ്ടായില്ല. വടക്കന്‍ ജില്ലകളില്‍ ചൂടിന് വലിയ ശമനമില്ല. രണ്ടുദിവസം കൂടി കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മഴ പ്രതീക്ഷിക്കുന്നുണ്ട്. എന്നാല്‍ അത് പശ്ചിമഘട്ട പ്രദേശങ്ങളിലാകാനാണ് സാധ്യത. കഴിഞ്ഞ രണ്ടുദിവസങ്ങളില്‍ പരക്കെ മഴ പെയ്യുമെന്നായിരുന്നു പ്രവചനം. എന്നാല്‍ ചുരുക്കം സ്ഥലങ്ങളില്‍ മാത്രമാണ് മഴ പെയ്തത്. പാലക്കാട്ടും കോഴിക്കോട്ടും കണ്ണൂരും ഞായറാഴ്ച 39 ഡിഗ്രിക്ക് അടുത്തായിരുന്നു താപനില. കോട്ടയത്തും ആലപ്പുഴയും 37 ഡിഗ്രിയോളം എത്തി.
അടുത്ത രണ്ടുദിവസങ്ങളില്‍ 50 ശതമാനം കേന്ദ്രങ്ങളിലും മഴ പെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ പ്രവചനം. ഉപഗ്രഹ ചിത്രങ്ങളില്‍ ചില പ്രദേശങ്ങളില്‍ മേഘാവരണം കാണാം. എന്നാല്‍ തീരദേശത്ത് ഇതില്ല. ഇതിനര്‍ത്ഥം മറ്റ് സ്ഥലങ്ങളില്‍ മഴപെയ്താലും തീരദേശ ജില്ലകളില്‍ മഴയ്ക്ക് സാധ്യത കുറവാണെന്നാണ്.
Post Your Comments