തിരുവനന്തപുരം● തെരഞ്ഞെടുപ്പില്‍ ആര് വിജയിക്കും ആര് പരാജയപ്പെടും ആര് സര്ക്കാരുണ്ടാക്കുമെന്നതല്ല, കേരളത്തിന്റെ ഭാവി നിര്‍ണ്ണയിക്കുന്നതാണ് ഈ തെരഞ്ഞെടുപ്പാണ് ഇതെന്നാണ് ഈ ദൃശ്യം വ്യക്തമാക്കുന്നതെന്ന് സെന്‍ട്രല്‍ സ്റ്റേഡിയത്തിലെ ആര്‍പ്പുവിളിക്കുന്ന ജനകൂട്ടത്തെ ചൂണ്ടിക്കാട്ടി മോദി പറഞ്ഞു. കേരളം നേടിയെടുത്ത നേട്ടങ്ങള്‍ മുഴുവന്‍ മാറിമാറി ഭരിച്ച ഇടതു-വലതുമുന്നണികള്‍ ഇല്ലാതാക്കി. ഇന്ന് കേരളത്തിലെ യുവാക്കള്‍ ജോലി തേടി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ അലയേണ്ട ഗതിഗേടിലാണെന്നും അദ്ദേഹം പറഞ്ഞു.
ഒരു കാലത്ത് കേരളത്തിന്റെ വിദ്യാഭ്യാസ രംഗവും ആരോഗ്യ മേഖലയും പുറംലോകത്ത് പ്രസിദ്ധിയാര്‍ജിച്ചതായിരുന്നു. എന്നാല്‍ ഇന്ന് ഈ രംഗത്തൊക്കെ കേരളം പിന്തള്ളപ്പെട്ടിരിക്കുകയാണ്. ഒന്നരലക്ഷം കോടി രൂപയുടെ കടമാണ് മലയാളിയുടെ തലയില്‍ വന്നു പതിച്ചിരിക്കുന്നത്. കേരളത്തില്‍ 125 ഓളം പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചിട്ടിരിക്കുകയാണ്. 52 ഓളം പൊതുമേഖല സ്ഥാപനങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയിലാണ്. കേരളത്തിലെ യുവാക്കള്‍ തൊഴില്‍ രഹിതരായി കൊണ്ടിരിക്കുകയാണ്. പാവപ്പെട്ടവരുടെ താല്പര്യങ്ങള് സംരക്ഷിക്കാന്‍ പുറപ്പെട്ടവര്‍ അതില്‍ പരാജയപ്പെട്ടതിന്റെ ഫലമാണിത്.
കേരളത്തിലെ പട്ടികവര്‍ഗ-പട്ടിക ജാതിക്കാര്‍ക്കിടയിലെ ശിശുമരണ നിരക്ക് ആഫ്രിക്കന്‍ രാജ്യമായ സോമാലിയയിലേക്കാള് മുന്നിലാണെന്നും മോദി ചൂണ്ടിക്കാട്ടി. ഏതാനും ആഴ്ചകള്‍ക്ക് മുന്‍പ് അത്യന്തം വേദനാജനകമായ ചിത്രം കാണാനിടയായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ശക്തികേന്ദ്രമായ പേരാവൂരില്‍ മാലിന്യക്കൂനയില്‍ നിന്ന് ഭക്ഷണം കഴിക്കുന്ന ദളിത് ബാലന്റെ ചിത്രം. ആ ചിത്രംഇന്ന് ഭാരതത്തിന് തന്നെ അപമാനമായി ലോകം മുഴുവന്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു ദശകത്തിനുള്ളില്‍ പത്തില്‍ ഏഴ് വര്‍ഷം കേരളത്തിന്റെ കാര്‍ഷിക വളര്‍ച്ചാ നിരക്ക് പിറകോട്ടായിരുന്നു. കേരളത്തിന് ആവശ്യമുള്ള ഭക്ഷ്യവസ്തുക്കളുടെ വെറും 13 % മാത്രമാണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ബാക്കി മുഴുവന്‍ അന്യസംസ്ഥാനത്ത് നിന്ന് ഇറക്കുമതി ചെയ്യേണ്ട ഗതിഗേടിലാണ്.
സ്വാതന്ത്ര്യത്തിന്റെ 70ാം വര്‍ഷത്തിലും ആവശ്യമുള്ള വൈദ്യുതി അന്യസംസ്ഥാനത്ത് നിന്ന് കൊണ്ടുവരേണ്ട ഗതികേടിലാണ്. ഇതിനു കാരണം ഇവിടെ ഭരണം നടത്തിയവരാണ്.
തിരുവനന്തപുരത്തെ സഹോദരി സഹോദരന്മാരെ ഞാന്‍ ഒരു ചോദ്യം ചോദിക്കാന്‍ ആഗ്രഹിക്കുകയാണ്. നം കടന്നുപോകുന്ന വിഷമങ്ങളെക്കുറിച്ച് പറഞ്ഞു. ആരാണ് ഈ വിഷമങ്ങള്‍ക്ക് കാരണം എന്നാണ് എന്റെ ചോദ്യം. ഓരോ അഞ്ച് വര്‍ഷവും മാറിമാറി ഭരിക്കുന്ന ഇടതു-വലതു മുന്നണികളാണ് ഇതിനു കരണക്കാരെന്നും മോദി പറഞ്ഞു.
മന്മോഹന് സിംഗിന്റെ അല്ല സോണിയയുടെ യു.പി.എ സര്‍ക്കാര്‍ ഭരിക്കുന്ന സമയത്ത് കേരളത്തില്‍ നിന്ന് ഒരുപാട് കേന്ദ്രമന്ത്രിമാരുണ്ടായിരുന്നു. അന്ന് ശബരിമലയില്‍ ഒരു ദുരന്തമുണ്ടായി അന്ന് കേന്ദ്രത്തില്‍ നിന്ന് ഒരു മന്ത്രി പോലും തിരിഞ്ഞുനോക്കിയില്ല. അവര്‍ ഡല്‍ഹിയില്‍ തന്നെയിരിക്കുകയായിരുന്നു. എന്നാല്‍ ഇപ്പോള്‍ പരവൂരില്‍ ക്ഷേത്രത്തില്‍ ദുരന്തമുണ്ടായപ്പോള്‍ ഈ രാജ്യത്തിന്റെ പ്രധാനമന്ത്രി തന്നെ നേരിട്ട് ദുരിതാശ്വാസവുമായി എത്തിയെന്നും മോദി പറഞ്ഞു.
ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് കേരളത്തില്‍ നിന്നുള്ള നഴ്സ് സഹോദരിമാര്‍ ഐ.എസ് ഭീകരരുടെ പിടിയില്‍പ്പെട്ടു. കേന്ദ്രത്തിന് ഉറക്കമില്ലാത്ത രാത്രികളാണ് ഇത് സമ്മാനിച്ചത്. അവരുടെ ജാതിയോ മതമോ നോക്കാതെ അവരെ സുരക്ഷിതമായി വീട്ടിലെത്തിച്ച ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ വിശ്രമത്തിലേക്ക് കടന്നതെന്നും അദ്ദേഹം പറഞ്ഞു. ഇതുപോലെ യമനിലും കേരളത്തില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും കുടുങ്ങിയവരെയും കേന്ദ്രസര്‍ക്കാര്‍ വിശ്രമില്ലാതെ പ്രവര്‍ത്തിച്ച് അവരില്‍ ഒരാളുടെ ജീവന്‍പോലും നഷ്ടപ്പെടാതെ മുഴുവന്‍ പേരെയും സുരക്ഷിതമായി വീട്ടിലെത്തിക്കാന്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് സാധിച്ചു. അതാണ് കേന്ദ്രസര്‍ക്കാരിന്റെ പ്രവര്‍ത്തനം.ലോകത്ത് എവിടെയെങ്കിലും ഇന്ത്യക്കാരുടെ ആരുടെയെങ്കിലും ജീവന് അപകടത്തിലാകുന്ന സാഹചര്യമുണ്ടായാല്‍ തന്റെ സര്‍ക്കാരിന്റെ ഉറക്കം നഷ്ടപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.
ഞാന്‍ ഇപ്പോഴും എന്റെ കേരളം എന്റെ കേരളം എന്നാണ് പറയാറുള്ളത്. ലോക്സഭാ തെരഞ്ഞടുപ്പില്‍ നിങ്ങളുടെ അനുഗ്രഹം വേണ്ടുവോളമുണ്ടായി. എന്നാല്‍ ഒരു പാര്‍ലമെന്റ് അംഗത്തെപ്പോലും തന്നില്ല. പിന്നെങ്ങനെ തന്റെ എങ്ങനെ കേരളത്തിലെ പാവപ്പെട്ടവരുടെ വിഷമങ്ങളും അറിയും. അതിനാലാണ് ഞാന്‍ നിങ്ങള്‍ക്ക് രണ്ട് എം.പി മാരെ തന്നത്. ഒന്ന് സുരേഷ് ഗോപിയും, രണ്ട് റിച്ചാര്‍ഡ് ഗേയും. ഇവരിലൂടെ കേരളത്തിലെ പാവപ്പെട്ടവരുടെ വിഷമങ്ങള്‍ തന്റെ സര്‍ക്കാര്‍ മനസിലാക്കുമെന്നും മോദി പറഞ്ഞു.
സൗദി അറേബ്യ സന്ദര്‍ശിച്ചപ്പോള്‍ അവിടെ ഇന്ത്യക്കാര്‍ താമസിക്കുന്ന ലേബര്‍ ക്യാമ്പുകള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കുകയും അവരോടൊപ്പം ഭക്ഷണം കഴിക്കുകയും ചെയ്തു. ആദ്യമായാണ് ഒരു പ്രധാനമന്ത്രി ഇങ്ങനെ ചെയ്യുന്നത്. അത്തരത്തിലുള്ള ഒരു സര്‍ക്കാരാണ് ഇന്ത്യ ഭരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഹെലിക്കോപ്റ്റര്‍ അഴിമതിയില്‍ എത്രകോടിയാണ് എടുത്തതെന്ന് ഈ രാജ്യത്തെ ജനങ്ങള്‍ക്ക് ആഗ്രഹമുണ്ട്. നരേന്ദ്രമോദി കോണ്‍ഗ്രസ് നേതാക്കളെക്കുറിച്ച് അപവാദപ്രചരണം നടത്തുകയാണ് എന്നാണ് സോണിയ ഗാന്ധി പറയുന്നത്. മാഡം സോണിയാജി ഒരു കാര്യം ചോദിച്ചോട്ടെ? ഞങ്ങള്‍ എപ്പോഴെങ്കിലും ഈ വിഷയത്തെക്കുറിച്ച് പറഞ്ഞിട്ടുണ്ടോ? ഇറ്റലിയിലെ ഹൈകോടതിയല്ലേ ഇതിനെക്കുറിച്ച് പറഞ്ഞതെന്നും മോദി ചോദിച്ചു. ഇറ്റലിയില്‍ നിങ്ങള്‍ ആരെങ്കിലും പോയിട്ടുണ്ടോ എന്ന് സദസിനോട് ചോദിച്ച മോദി, ഇറ്റലിയില്‍ ബന്ധുക്കള്‍ ഉള്ളത് ആര്‍ക്കാണെന്ന് അറിയാമെന്നും പറഞ്ഞു.
കേരളത്തിന്റെ നല്ല നാളേയ്ക്ക് വേണ്ടി എന്‍.ഡി.എയ്ക്ക് വോട്ടു ചെയ്യണമെന്നും മോദി ആവശ്യപ്പെട്ടു.
Post Your Comments