Kerala

നെയ്തശേരിയിൽ അനുഗ്രഹം തേടി പി.കെ. കൃഷ്ണദാസെത്തി

വിളപ്പിൽ: ഇടമല നെയ്തശേരി മഠത്തിൽ അനുഗ്രഹം തേടി പി.കെ. കൃഷ്ണദാസെത്തി. തിരുനെറ്റിയിൽ സിന്ദൂരം ചാർത്തി മഠാധിപതി സ്വാമി ഹരിഹര അയ്യർ കൃഷ്ണദാസിനെ സ്വീകരിച്ചു.

മഠത്തിലെ പ്രധാന പ്രതിഷ്ഠകളായ മഹാവിഷ്ണുവിനും മഹാലക്ഷ്മിക്കും മുന്നിൽ പ്രണമിച്ച് അനുഗ്രഹം വാങ്ങിയാണ് കൃഷ്ണദാസ് മടങ്ങിയത്. മേടമാസ വൈശാഖ മഹോത്സവത്തിന്റെ ഒരുക്കങ്ങൾ നടക്കുന്നതിനിടെയാണ് കൃഷ്ണദാസ് മഠത്തിലെത്തിയത്. നാളെ മഠത്തിൽ നടക്കുന്ന വിശേഷാൽ പൊങ്കാലയ്ക്ക് കൃഷ്ണദാസ് ദീപം പകരണമെന്ന അഭ്യർത്ഥനയോടെയാണ് ആചാര്യനും ഭക്തജനങ്ങളും അദ്ധേഹത്തെ യാത്രയാക്കിയത്. ബിജെപി പഞ്ചായത്ത് പ്രസിഡന്റ് വള്ളിമംഗലം ചന്ദ്രൻ, ഹരീഷ്, ശശികുമാർ ശബരിസന്നിധാനം തുടങ്ങിയവർ കൃഷ്ണദാസിനൊപ്പം ഉണ്ടായിരുന്നു.

shortlink

Post Your Comments


Back to top button