Kerala

ജിഷയെക്കുറിച്ച് അശ്ലീല സന്ദേശം : രണ്ട് കൌമാരക്കാര്‍ പിടിയില്‍

കൊട്ടാരക്കര: പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ ക്രൂര പീഡനത്തിനിരയായി കൊല്ലപ്പെട്ട നിയമവിദ്യാര്‍ത്ഥിനി ജിഷയെ അപമാനിച്ച് സമൂഹ മാധ്യമങ്ങളില്‍ അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ച രണ്ട് കൌമാരക്കാര്‍ പിടിയിലായി. കൊട്ടാരക്കര പോലീസ് പിടികൂടിയ ഇരുവരേയും ചോദ്യം ചെയ്ത ശേഷം താക്കീത് നല്‍കി വീട്ടുകാര്‍ക്കൊപ്പം വിട്ടയച്ചു.

കൊട്ടാരക്കര മുസ്ലിം സ്ട്രീറ്റിലുള്ള 17 വയസുകാരാണ് പ്രചരണത്തിന് പിന്നിലെന്ന് പൊലീസ് പറഞ്ഞു. വാട്സ്ആപ്പ്, ഫേസ്ബുക്ക്‌ മുതലായ മാധ്യമങ്ങള്‍ വഴിയാണ് ജിഷയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ള അശ്ലീല സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത്. ഇവരില്‍ ഒരാള്‍ ഒരു വാട്സ്ആപ്പ് ഗ്രൂപ്പില്‍ പോസ്റ്റ്‌ ചെയ്ത സന്ദേശമാണ് വിവാദമായത്. ഇതു ശ്രദ്ധയില്‍പെട്ട പലരും രൂക്ഷമായ രീതിയില്‍ പ്രതികരിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.

ഒരു രക്ഷകര്‍ത്താവ് മകന് ഭീഷണിയുള്ളതായി കാട്ടി പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവരുടെ സന്ദേശം ശ്രദ്ധയില്‍പെട്ടതും പൊലിസ് രക്ഷകര്‍ത്താക്കളോടൊപ്പം ഇവരെ സ്‌റ്റേഷനില്‍ വിളിച്ചു വരുത്തിയതും. സോഷ്യല്‍മീഡിയ വഴി തന്നെ ക്ഷമാപണം നടത്താമെന്ന ഉറപ്പിലാണ് ഇരുവരേയും പൊലീസ് വിട്ടയച്ചത്.

shortlink

Post Your Comments


Back to top button