International

ഇന്ധന ടാങ്കറും ബസുകളും കൂട്ടിയിടിച്ച് വന്‍ അപകടം

കാബൂള്‍ : അഫ്ഗാനിസ്ഥാനില്‍ ഇന്ധന ടാങ്കറും രണ്ട് ബസുകളും കൂട്ടിയിടിച്ച് വന്‍ അപകടം. കാണ്ഡഹാര്‍-കാബൂള്‍ ദേശീയ പാതയില്‍ ഗാസ്‌നി പ്രവശ്യയിലെ മുഖുര്‍ ജില്ലയിലായിരുന്നു അപകടം. അപകടത്തില്‍ 73 പേര്‍ മരിച്ചു. പരിക്കേറ്റ പലരുടെയും നില ഗുരുതരമാണ്.

acident-1

അമിത വേഗതയാണ് അപകടത്തിനു കാരണമായതെന്നു പറയുന്നു. ബസുകളിലൊന്ന് എതിര്‍ദിശയില്‍ വന്ന ടാങ്കറുമായി കൂട്ടിയിടിച്ചു. അപകടത്തെ തുടര്‍ന്ന് ഇരുവാഹനങ്ങള്‍ക്കും തീപിടിച്ചു. ഇതിനെ തുടര്‍ന്ന് ഇന്ധന ടാങ്കര്‍ തീപിടിച്ച് പൊട്ടിത്തെറിച്ചതോടെ പിന്നാലെ വന്ന ബസിലേക്കും തീപടര്‍ന്നു പിടിക്കുകയായിരുന്നു. മൂന്നു വാഹനങ്ങളും പൂര്‍ണമായും കത്തിയമര്‍ന്നു. രണ്ടു ബസുകളിലുമായി 125 ഓളം യാത്രക്കാരുണ്ടായിരുന്നു. ബസുകള്‍ രണ്ടും കാബൂളില്‍നിന്ന് കാണ്ഡഹാറിലേക്കു പോകുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button