Kerala

കേരള രാഷ്ട്രീയത്തില്‍ തന്റെ കാലം കഴിഞ്ഞു – എ.കെ.ആന്റണി

തൃശൂര്‍: ഇനി കേരളത്തിന്റെ മുഖ്യമന്ത്രിയാകാനില്ലെന്നും സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ കാലം കഴിഞ്ഞെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് എ.കെ. ആന്റണി. കേരള രാഷ്ട്രീയത്തിന്റെ നേതൃത്വത്തിലേക്ക് വരുന്നത് ചരിത്രപരമായ വിഡ്ഢിത്തമാണ്. അങ്ങനുള്ള വിഡ്ഢിത്തത്തിന് തനില്ലെന്നും എ.കെ. ആന്റണി തൃശൂരില്‍ പറഞ്ഞു.
 
യു.ഡി.എഫും- എല്‍.ഡി.എഫും തമ്മിലാണ് കേരളത്തില്‍ പ്രധാന മത്സരം. എന്നാല്‍ മഞ്ചേശ്വരത്ത് യു.ഡി.എഫും, ബി.ജെ.പിയും തമ്മിലാണ് മത്സരം നടക്കുന്നത്. കേരളത്തില്‍ ബി.ജെ.പി. അക്കൗണ്ട് തുറക്കുന്നത് പോലും ആപത്താണ്. വെള്ളാപ്പള്ളിക്ക് വഴി തെറ്റിയതില്‍ ഖേദമുണ്ട്.
 
പെരുമ്പാവൂരില്‍ സി.പി.എം. രാഷ്ട്രീയം കളിക്കുകയാണെന്നും ആന്റണി കുറ്റപ്പെടുത്തി.

shortlink

Post Your Comments


Back to top button