Kerala

ജിഷയുടെ കൊലപാതകം: ഹര്‍ത്താല്‍ പ്രഖ്യാപിച്ചു

തൃശൂര്‍ : പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ നിയമ വിദ്യാര്‍ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതികളെ കണ്ടെത്താന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് മേയ് 10 ന് സംസ്ഥാന വ്യാപക ഹര്‍ത്താലിന് ആഹ്വാനം. മുപ്പതിലേറെ ദളിത് സംഘടനകളുടെ കൂട്ടായ്മയായ ദളിത് കോര്‍ഡിനേഷന്‍ മൂവ്‌മെന്റ് ആണ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് വരെയാണ് ഹര്‍ത്താല്‍. കൊലപാതക കേസിലെ പ്രതികള്‍ക്കെതിരെ പട്ടികജാതി പീഡന നിരോധന നിയമപ്രകാരവും കേസെടുക്കണമെന്നും ജിഷയുടെ കുടുംബത്തെ സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ഭാരവാഹികള്‍ ആവശ്യപ്പെട്ടു. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്നും അവര്‍ വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button