Kerala

കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ച തടയണം- നിതീഷ് കുമാര്‍

പാനൂര്‍: കേരളത്തിലെ ബി.ജെ.പിയുടെ വളര്‍ച്ച തടയണമെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മതേതര കാഴ്ചപ്പാടില്‍ കേരളത്തിന്റെ യശസ് ഉയര്‍ത്തിപിടിക്കാന്‍ വര്‍ഗീയതയ്ക്കെതിരേ എല്ലാവരും ഒരുമിക്കണമെന്നും പാനൂരില്‍ . മന്ത്രി കെ.പി. മോഹനന്റെ തെരഞ്ഞെടുപ്പ് യോഗത്തില്‍ സംസാരിക്കവേ ബീഹാര്‍ മുഖ്യമന്ത്രി പറഞ്ഞു.

കേരളത്തില്‍ നടപ്പിലാക്കിയ കര്‍ഷക പെന്‍ഷന്‍ പദ്ധതിയുള്‍പ്പടെയുള്ള വിവിധ വികസന പദ്ധതികള്‍ ബിഹാറില്‍ നടപ്പാക്കാന്‍ ഒരു കേരളാ മോഡല്‍ റൂട്ട്മാപ്പ് ഉണ്ടാക്കുമെന്നും നിതീഷ് പറഞ്ഞു. സ്ത്രീ ശാക്തീകരണം, ത്രിതല പഞ്ചായത്ത് സംവിധാനം തുടങ്ങിയവ നടപ്പിലാക്കുന്നതില്‍ കേരളം രാജ്യത്തിനു തന്നെ മാതൃകയാണെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

രാവിലെ കരിപ്പൂര്‍ വിമാനമിറങ്ങിയ നിതീഷ് കുമാര്‍ റോഡ്‌ മാര്‍ഗമാണ് പാനൂരിലെത്തിയത്. നിതീഷിന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ പാനൂരിലും പരിസരത്തും കനത്ത സുരക്ഷയാണ് ഒരുക്കിയിരുന്നത്.

shortlink

Post Your Comments


Back to top button