ആലപ്പുഴ: സംസ്ഥാനത്ത് യു.ഡി.എഫും ബി.ജെ.പിയും തമ്മിലാണ് പ്രധാന മത്സരമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന മാധ്യമ വ്യാഖ്യാനമാണെന്ന് വ്യക്തമാകുന്ന വീഡിയോ പുറത്ത്. കുട്ടനാട് ഉള്‍പ്പെടെയുള്ള മണ്ഡലങ്ങളെ പരാമര്‍ശിച്ച് മുഖ്യമന്ത്രി നടത്തിയ പ്രസ്താവന ചില മാധ്യമങ്ങള്‍ വളച്ചൊടിയ്ക്കുകയായിരുന്നുവെന്ന് ഈ വീഡിയോയില്‍ നിന്ന് വ്യക്തമാകുന്നു. സംസ്ഥാനത്ത് ബി.ജെ.പി മുന്നണി മുന്നേറ്റം നടത്തുന്ന മണ്ഡലങ്ങളില്‍ എല്‍.ഡി.എഫ് പിന്നിലാണ്. അത്തരം മണ്ഡലങ്ങളില്‍ മത്സരം യു.ഡി.എഫും എന്‍.ഡി.എയും തമ്മിലാണ് എന്നാണു മുഖ്യമന്ത്രി പറഞ്ഞത്. എന്നാല്‍ ചില മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളമാകെ യു.ഡി.എഫ്-എന്‍.ഡി.എ മത്സരമാണെന്നും എല്‍.ഡി.എഫ് പിന്നിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു എന്നുമാണ്.
മുഖ്യമന്ത്രിടെ തിരുത്തി എ.കെ ആന്റണി, വി.എം സുധീരന്, രമേശ് ചെന്നിത്തല എന്നിവര്‍ രംഗത്ത് എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പ്രസ്താവന വീഡിയോ ദൃശ്യങ്ങള്‍ കണ്ടാല്‍ വ്യക്തമാണ്. ഈ പ്രസംഗത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ഉള്‍പ്പെടെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള മാതൃഭൂമി പോലും വാര്‍ത്തയുടെ ലീഡ് തെറ്റിദ്ധാരണ പരത്തുന്ന വിധമാണ് നല്‍കിയിരിക്കുന്നത്.
അതേസമയം, തന്റെ പ്രസംഗത്തിലെ ചില ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വാര്‍ത്തയാക്കുകയായിരുന്നുവെന്നും സംസ്ഥാനത്ത് അക്കൗണ്ട് തുറക്കാമെന്നുള്ളത് ബി.ജെ.പിയുടെ വ്യാമോഹം മാത്രമാണെന്നും മുഖ്യമന്ത്രി പ്രസ്താവനയില്‍ അറിയിച്ചു.
വീഡിയോ കാണാം..
Post Your Comments