ചെന്നൈ: ‘അബ്ദുല്‍ കലാം വിഷന്‍ ഇന്ത്യാ പാര്‍ട്ടി’ അന്തരിച്ച മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുല്‍ കലാമിന്റെ പേരോ ചിത്രമോ ഉപയോഗിക്കുന്നത് മദ്രാസ് ഹൈകോടതി താല്‍ക്കാലികമായി തടഞ്ഞു. കലാമിന്റെ സന്തതസഹചാരികള്‍ ചേര്‍ന്ന് രൂപംനല്കിയതാണ്് ‘അബ്ദുല്‍ കലാം വിഷന്‍ ഇന്ത്യാ പാര്‍ട്ടി’. കലാമിന്റെ മൂത്തസഹോദരനായ എ.പി.ജെ. മുഹമ്മദ് മുത്തുമീരാ മരക്കാര്‍ നല്കിയ സിവില്‍ ഹര്‍ജി പരിഗണിച്ചാണ് അവധിക്കാല ജഡ്ജി എസ്. വിമല ഇടക്കാല സ്റ്റേ അനുവദിച്ചത്.
കലാമിന്റെ കാഴ്ചപ്പാടുകള്‍ മുന്‍നിര്‍ത്തി അദ്ദേഹത്തിന്റെ സെക്രട്ടറിയായിരുന്ന പൊന്‍രാജ്, എസ്. കുമാര്‍, ആര്. തിരുസെന്തുരന്‍ എന്നിവര്‍ ചേര്‍ന്ന് ഫെബ്രുവരി 28ന് രാഷ്ട്രീയപാര്‍ട്ടിക്ക് രൂപംനല്‍കിയിരുന്നു. മുന്‍ പ്രസിഡന്റുമാരുടെ പേരോ ചിത്രമോ രാഷ്ട്രീയപാര്‍ട്ടികളുടെ അടയാളമായി ഉപയോഗിക്കുന്ന പാരമ്പര്യം രാജ്യത്തില്ലെന്നും രാജ്യതാല്പര്യം മുന്‍നിര്‍ത്തിയാണ് ഇടക്കാലവിധിയെന്നും കോടതി പറഞ്ഞു. അതേസമയം, തെരഞ്ഞെടുപ്പ് കമ്മീഷന്റെ അഭിപ്രായംകൂടി ലഭിച്ചതിനുശേഷമായിരിക്കും അന്തിമവിധിയെന്നും കോടതി ചൂണ്ടിക്കാട്ടി.
Post Your Comments