Uncategorized

സൂര്യന്‍ അസ്തമിച്ചു കഴിഞ്ഞാല്‍ ഈ സഹോദരങ്ങളെ ബാധിക്കുന്നത് അപൂര്‍വ്വരോഗം

ഇസ്ലാമാബാദ് : സൂര്യന്‍ അശ്തമിച്ചു കഴിഞ്ഞാല്‍ അപൂര്‍വ്വ രോഗം ബാധിക്കുന്ന സഹോദരങ്ങള്‍. പാകിസ്താന്‍ ബലൂചിസ്താന്‍ പ്രവിശ്യയിലെ ക്വെറ്റയില്‍ നിന്നുമുള്ള മൊഹമ്മദ് ഹാഷിം എന്നയാളുടെ മക്കളായ ഒന്‍പതും പതിമൂന്നും വയസ്സുള്ള സഹോദരങ്ങള്‍ക്കാണ് ഈ അത്യാപൂര്‍വ്വ രോഗം.

സാധാരണ ദിവസങ്ങളില്‍ മറ്റൊരു രീതിയിലുമുള്ള ശാരീരിക പ്രശ്‌നങ്ങളുമില്ലാത്ത ഇവര്‍ക്ക് സൂര്യന്‍ അസ്തമിച്ചാല്‍ സ്വന്തമായി ഭക്ഷണം കഴിക്കാനോ കണ്ണു തുറക്കാനോ കിടക്കയില്‍ നിന്നും എണീക്കാന്‍ പോലും കഴിയാത്ത അവസ്ഥയാണുണ്ടാവുക. മറ്റു കുട്ടികളെ പോലെ കളിക്കാനും നടന്നു സ്വന്തം കാര്യങ്ങള്‍ ചെയ്യാനും ഇവര്‍ക്കാവും. എന്നാല്‍ സൂര്യന്‍ അസ്തമിച്ചാല്‍ ഇവര്‍ക്ക് ഒന്നിനും കഴിയില്ല.

കുട്ടികള്‍ക്ക് സൂര്യനില്‍ നിന്നും മാത്രമേ ഊര്‍ജ്ജം ലഭിക്കുന്നുള്ളൂവെന്ന് പിതാവിന്റെ വിശദീകരണം. എന്നാല്‍ ഈ വാദം ഡോക്ടര്‍മാര്‍ തള്ളിയിരിക്കുകയാണ്. പകല്‍ സമയങ്ങളില്‍ ഇരുട്ടുമുറിയില്‍ അടച്ചിട്ടാലും കുട്ടികള്‍ ഊര്‍ജ്ജസ്വലരായിരിക്കുന്നുവെന്ന് ഡോക്ടര്‍മാര്‍ പരിശോധിച്ചു തെളിയിച്ചിട്ടുണ്ട്. എന്നാല്‍ ഈ അത്യപൂര്‍വ്വ അവസ്ഥയെ പറ്റി ശാസ്ത്രീയ വിശകലനം നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയുന്നില്ല. എങ്കിലും വിദഗ്ദ ഡോക്ടര്‍മാരടക്കമുള്ള സംഘം നടത്തുന്ന പരിശോധനകള്‍ തുടരുകയാണ്. എന്നാല്‍ ഈ കുട്ടികളുടെ മറ്റ് രണ്ടു സഹോദരങ്ങള്‍ക്കും യാതൊരു വിധത്തിലുമുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടായിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

shortlink

Post Your Comments


Back to top button