തിരുവനന്തപുരം: മന്ത്രിയും തിരുവനന്തപുരം സെന്‍ട്രല്‍ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാര്‍ഥിയുമായ വി.എസ് ശിവകുമാറിന് പാരയായി മണ്ഡലത്തിലെ എ.ഐ.ഡി.എം.കെ സ്ഥാനാര്‍ഥി ബിജു രമേശ് നടത്തിയ ആരോപണങ്ങള്‍. മന്ത്രിയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പ് കാലാവധി തീരാറായ മരുന്നുകള്‍ വന്‍തോതിലാണു വാങ്ങിക്കൂട്ടിയതെന്നും ഇതുവഴി 600 കോടി രൂപയുടെ അഴിമതിയാണു നടന്നതെന്നും ബിജു രമേശ് ആരോപിച്ചിരുന്നു. മരുന്നുകമ്പനികളില്‍ നിന്നു കമ്മീഷന്‍ വ്യവസ്ഥയില്‍ കോടികള്‍ വാങ്ങിയെങ്കിലും തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ ഈ കമ്പനികള്‍ക്ക് ലൈസന്‍സ് നല്‍കാനായില്ല. ഇതോടെ കമ്മീഷന്‍ നല്‍കിയ കമ്പനികള്‍ പണം മടക്കി ചോദിച്ചു. എന്നാല്‍ മന്ത്രി പണം തിരികെ നല്‍കാന്‍ തയ്യാറായില്ല. ഇതിന് പ്രതികാരമായാണ് ഡല്‍ഹിയില്‍ കോളേജില്‍ പഠിക്കുന്ന മന്ത്രിയുടെ മകളെ മരുന്ന് കമ്പനിക്കാര്‍ തട്ടിക്കൊണ്ട് പോയതെന്നും ബിജു രമേശ് വെളിപ്പെടുത്തിയിരുന്നു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ശിവകുമാറിനെതിരെ നിയമനടപടിയ്ക്ക് ഒരുങ്ങുകയാണ് തിരുവനന്തപുരത്തെ എന്‍.ഡി.എ സ്ഥാനാര്‍ഥി എസ്.ശ്രീശാന്ത്. ണി നേരിടുന്ന മന്ത്രി വിഎസ് ശിവകുമാറിനെ വെട്ടിലാക്കി ബാറുടമയും എഐഎഡിഎംകെ സ്ഥാനാര്‍ത്ഥിയുമായ ബിജു രമേശിന്റെ ആരോപണം. ആരോപണത്തില്‍ ശിവകുമാറിനെതിരെ കേസെടുക്കണമെന്ന ആവശ്യമുയര്‍ത്തി ബിജെപി സ്ഥാനാര്‍ത്ഥി എസ് ശ്രീശാന്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പരാതി നല്‍കും. ശിവകുമാറിന്റെ മകളെ ഡല്‍ഹിയിലെ കോളേജില്‍ നിന്ന് മരുന്ന കമ്പനികള്‍ നിയോഗിച്ച സംഘം തട്ടി കൊണ്ടു പോയ എന്ന ആരോപണം അന്വേഷിക്കണം എന്നാണ് പ്രധാന ആവശ്യം. ഡല്‍ഹി പോലിസ് കേസെടുത്ത് സംഭവത്തിലെ ദുരൂഹത നീക്കണമെന്നും ശ്രീശാന്ത് പരാതിയില്‍ ആവശ്യപ്പെടും. ഡല്‍ഹി പോലിസ് ശിവകുമാറിന്റെ മകളെ ചോദ്യം ചെയ്യണമെന്നും ശ്രീശാന്ത് ആവശ്യപ്പെടും.
ഒരു മന്ത്രിയുടെ മകളെ ഡല്‍ഹിയില്‍ തട്ടിക്കൊണ്ടുപോയതായി ചില മാധ്യമങ്ങള്‍ നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ അന്വേഷണം നടത്തിയപ്പോഴാണ് കേരളത്തെ ഞെട്ടിക്കുന്ന അഴിമതിക്കഥ വെളിവായതെന്നും ബിജു രമേശ് പറഞ്ഞിരുന്നു. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ എസ്.കെ ആശുപത്രി 164 കോടി രൂപയ്ക്കു വാങ്ങാന്‍ ശിവകുമാര്‍ ബിനാമി പേരില്‍ കരാറായിരിക്കുന്നു.
വിദേശത്തുള്ള മന്ത്രിയുടെ ഭാര്യാസഹോദരന്റെ സാമ്പത്തിക ഇടപാടുകള്‍ പരിശോധിക്കണമെന്നും ബിജു രമേശ് പറഞ്ഞു. ശിവകുമാറിന്റെ സഹോദരന്‍ വി എസ്. ജയകുമാറിനെ ശബരിമല സീസണില്‍ ദേവസ്വം ബോര്‍ഡ് എക്‌സിക്യൂട്ടീവ് ഓഫീസറായി അവിടെ നിയമിക്കുകയും സീസണ്‍ കഴിഞ്ഞപ്പോള്‍ ദേവസ്വം ബോര്‍ഡ് സെക്രട്ടറിയാക്കുകയും ചെയ്ത നടപടി സ്വജനപക്ഷപാതമാണെന്നും ബിജു രമേശ് ആരോപിച്ചിരുന്നു.
അതേസമയം, എതിര്‍ സ്ഥാനാര്‍ഥിയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ ആരോപണം നടത്തിയതിന് ബിജു രമേശിനോട് ജില്ലാ തെരഞ്ഞെടുപ്പ് ഓഫീസറായ കലക്ടര്‍ ബിജു പ്രഭാകര്‍ വിശദീകരണം തേടിയിട്ടുണ്ട്. 24 മണിക്കൂറിനകം വിശദീകരണം നല്‍കണമെന്നാണ് കലക്ടര്‍ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.
Post Your Comments