സാവോപളോ: ബ്രസീല്‍ ആഘോഷങ്ങളുടേയും ആരവങ്ങളുടേയും നാടായാണ് അറിയപ്പെടുന്നത്. ബ്രസീലിന്റെ ഫുട്ബോള്‍ ആഘോഷങ്ങളും കാര്‍ണിവലുകളും ലോകപ്രശസ്തവുമാണ്. ഇപ്പോഴിതാ വിനോദമേഖലയില്‍ പുതിയ പരീക്ഷണവുമായി ബ്രസീല്‍ രംഗപ്രവേശനം ചെയ്തിരിക്കുകയാണ്. ലോകത്തെ ആദ്യ സെക്സ് തീം പാര്‍ക്ക്. പേര് ഇറോട്ടികാ ലാന്റ്.
സാവോപോളോക്കടുത്തുള്ള പിരാസികാബ എന്ന സ്ഥലത്താണ് പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം പ്രവേശനമുണ്ടാകുന്ന ഇറോട്ടികാ ലാന്റ് വിഭാവനം ചെയ്തിരിക്കുന്നത്. 2018ല്‍ പാര്‍ക്കിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ജനങ്ങള്‍ക്കായി തുറന്നു കൊടുക്കാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. 100 ഡോളര്‍ മാത്രമേ ഒരു ടിക്കറ്റിന് ഈടാക്കൂ എന്നും ഇവര്‍ അറിയിക്കുന്നു.
ലൈംഗികാസ്വാദനത്തിനായി പാര്‍ക്കിലെത്തുന്നവര്‍ക്കായി നിരവധി സംവിധാനങ്ങളാണ് ഒരുക്കുന്നത്. ലൈംഗിക ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കാനായി വൈബ്രേറ്റിങ് സീറ്റുകളോടു കൂടിയ 7D തിയേറ്റര്‍, സെക്സ് പ്ലേഗ്രൗണ്ട്, പൂര്‍ണ നഗ്നരായി കുളിക്കാവുന്ന സ്വിമ്മിങ് പൂള്, ലിംഗാകൃതിയിലുള്ള കാറുകളും റൈഡുകളും, ലൈംഗികോത്തേജനത്തിനായുള്ള പ്രത്യേക ഭക്ഷണങ്ങള്‍ ലഭ്യമായ റെസ്റ്റോറന്റ് എന്നിവയെല്ലാം ഇറോട്ടികാ ലാന്റിന്റെ പ്രത്യേകതകളാണ്.
അതേസമയം പിരാസികാബയെ ലോക സെക്സ് ടൂറിസത്തിന്റെ തലസ്ഥാനമാക്കാനുദ്ദേശിച്ചുള്ള പദ്ധതിക്കെതിരെ പ്രദേശവാസികളില്‍ ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. പിരാസികാബ നഗരസഭയിലെ ചില അംഗങ്ങളും പദ്ധതിക്കെതിരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
Post Your Comments