മിലാന്‍:വിശന്നാല്‍ ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റകരമല്ലെന്ന് ഇറ്റാലിയന്‍ കോടതി. ഭക്ഷണം മോഷ്ടിച്ച കേസില്‍ അറസ്റ്റിലായ റൊമാന്‍ ഓസ്ട്രിയാകോവ് എന്ന യുവാവിന്റെ കേസ് പരിഗണിക്കവെയാണ് വിശക്കുന്നവര്‍ ഭക്ഷണം മോഷ്ടിച്ചാല്‍ അത് കുറ്റമല്ലെന്ന് കോടതി വിധിച്ചത്.അടിയന്തര ഘട്ടങ്ങളില്‍ കുറഞ്ഞ അളവില്‍ ഭക്ഷണം മോഷ്ടിക്കുന്നത് കുറ്റകരമല്ലെന്ന് കോടതി പറയുകയും ഇയാളെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
2011ല്‍ ജെനീവയിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ നിന്നും ചീസും സോസേജും മോഷ്ടിച്ചുവെന്നാണ് ഇയാള്‍ ചെയ്ത കുറ്റം. ഭക്ഷണം മോഷ്ടിക്കുന്നത് സൂപ്പര്‍മാര്‍ക്കറ്റ് ജീവനക്കാരന്‍ കണ്ടതോടെ എടുത്ത സാധനത്തിന്റെ പണം ഇയാള്‍ തിരിച്ചടയ്ക്കുകയും ചെയ്തു. ചെയ്ത കുറ്റത്തില്‍ ഇയാള്‍ക്ക് കോടതി ആറ് മാസം തടവും നൂറു യൂറോ പിഴയും കോടതി ചുമത്തിയിരുന്നു.
Post Your Comments