ഡെറാഡൂണ്‍: ഉത്തരാഖണ്ഡിലെ കാട്ടുതീ അണയ്‌ക്കാന്‍ വെള്ളം വാങ്ങിയത് ലിറ്ററിന് 85 രൂപ നിരക്കിലെന്ന് റിപ്പോര്‍ട്ട്.3500 ലിറ്റര്‍ വീതമുള്ള 34 യൂണിറ്റ് വെള്ളം വ്യോമസേനയുടെ രണ്ട് എം.ഐ ഹെലികോപ്‌റ്ററുകളിലായി എത്തിച്ചാണ് തീ അണച്ചത്. ഓരോ യൂണിറ്റ് വെള്ളത്തിനും മൂന്ന് ലക്ഷത്തോളം രൂപയാണ് ചെലവ് വന്നിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
നൈനിറ്റാളിന് സമീപമുള്ള ഭീംതാള്‍ തടാകം, ഗര്‍ഹ്‌വാളിലെ ശ്രീനഗര്‍ സംഭരണി എന്നിവിടങ്ങളില്‍ നിന്നാണ് തീ അണയ്‌ക്കുന്നതിന് വെള്ളമെടുത്തത്. ഉത്തരാഖണ്ഡില്‍ നിയന്ത്രണാതീതമായി പടര്‍ന്ന കാട്ടുതീ 13 ജില്ലകളിലായി 3500 ഹെക്‌ടര്‍ വനമാണ് നശിപ്പിച്ചത്. ആറുപേര്‍ പൊള്ളലേറ്റ് മരിക്കുകയും നിരവധി ജീവികള്‍ ചാവുകയും ചെയ്തിരുന്നു.കഠിനമായ വേനലാണ് കാട്ടു തീ ഉണ്ടാകാന്‍ കാരണമെന്നാണ് പരിസ്ഥിതി വാദികളും വനംവകുപ്പ് ഉദ്യോഗസ്ഥരും പറയുന്നു
Post Your Comments