Kerala

ഇതര സംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍ ; മൃതദേഹം മരത്തില്‍ കെട്ടിയിട്ട നിലയില്‍

ചങ്ങനാശേരി : ഇതരസംസ്ഥാന തൊഴിലാളി മരിച്ച നിലയില്‍. ചങ്ങനാശേരി മലകുന്നത്താണ് ഇതര സംസ്ഥാന തൊഴിലാളിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ആസാം സ്വദേശി കൈലാസ് ജ്യോതിയെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

മരത്തില്‍ കെട്ടിയിട്ട നിലയിലായിരുന്നു മൃതദേഹം. മോഷ്ടാവെന്നു കരുതിയാണ് നാട്ടുകാര്‍ ഇയാളെ കെട്ടിയിട്ടത്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തുമ്പോള്‍ വായില്‍നിന്നു നുരയും പതയും വന്ന നിലയിലായിരുന്നു കൈലാസ് ജ്യോതിയെ കണ്ടെത്തിയത്. ഉടന്‍ സമീപത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി. മരണകാരണം വ്യക്തമല്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Post Your Comments


Back to top button