Kerala

ജിഷയുടെ മാതാവിനെ കാണാനെത്തിയ ആഭ്യന്തരമന്തിയെ തടഞ്ഞു

പെരുമ്പാവൂര്‍: കുറുപ്പംപടിയില്‍ ക്രൂരബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട നിയമ വിദ്യാര്‍ഥിനി ജിഷയുടെ മാതാവിനെ കാണാനെത്തിയ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ പ്രതിപക്ഷ യുവജന സംഘടനകള്‍ തടഞ്ഞു. പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിയ ചെന്നിത്തലയെ ഡിവൈഎഫ്ഐ-എഐവൈഎഫ്-എസ്ഡിപിഐ പ്രവര്‍ത്തകരാണു തടഞ്ഞത്. തുടര്‍ന്ന്പെണ്‍കുട്ടിയുടെ അമ്മയെ കാണാന്‍ കഴിയാതെ മന്ത്രി മടങ്ങി.

ആശുപത്രിയില്‍ കഴിയുന്ന ജിഷയുടെ അമ്മയെ സന്ദര്‍ശിച്ച ശേഷം സംഭവസ്ഥലം സന്ദര്‍ശിക്കാനും മന്ത്രി തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രതിഷേധത്തെത്തുടര്‍ന്ന് സംഘര്‍ഷമുണ്ടായ സാഹചര്യത്തില്‍ മന്ത്രി ആലുവ പാലസിലേക്ക് പോയി.

shortlink

Post Your Comments


Back to top button