കൊല്ലം: നൂറിലേറെ പേരുടെ മരണത്തിനിടയാക്കിയ പരവൂര്‍ പുറ്റിങ്ങല്‍ വെടിക്കെട്ടപകടം ദേശീയ ദുരന്തമായി പ്രഖ്യാപിക്കാനാകില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. . പ്രകൃതിക്ഷോഭങ്ങളെയാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കുന്നതെന്നും അകടങ്ങളെ ഈ വിഭാഗത്തില്‍ പെടുത്താറില്ലെന്നും കേന്ദ്ര ആഭ്യന്തര സഹമന്ത്രി കിരണ്‍ റിജിജു ലോക്സഭയില്‍ അറിയിച്ചു. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ധനസഹായം ലഭ്യമാക്കുന്നത് പരിഗണിക്കുമെന്നും മന്ത്രി അറിയിച്ചു. എന്‍.കെ.പ്രേമചന്ദ്രന്‍ എം.പിയുടെ ചോദ്യത്തിന് രേഖാമൂലം നല്‍കിയ മറുപടിയിലാണ് ഇക്കാര്യമറിയിച്ചത്.
പരവൂര്‍ വെടിക്കെട്ടപകടം ദേശീയ ദുന്തമായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. റവന്യു സെക്രട്ടറി വിശ്വാസ് മേത്തയാണ് സംസ്ഥാന സര്‍ക്കാരിന് വേണ്ടി നിവേദനം സമര്‍പ്പിച്ചത്.
Post Your Comments