Kerala

മൂന്നര ഏക്കര്‍ തണ്ണീര്‍ത്തടം നികത്തി, കേസില്‍ അകപ്പെട്ടിരിക്കുന്ന മമ്മൂട്ടിയുടെ കുടിവെള്ളവിതരണത്തിലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും ചോദ്യചെയ്യപ്പെടുന്നു

കൊച്ചി : മൂന്നര ഏക്കര്‍ തണ്ണീര്‍ത്തടം നികത്തി, കേസില്‍ അകപ്പെട്ടിരിക്കുന്ന നടന്‍ മമ്മൂട്ടിയുടെ കുടിവെള്ളവിതരണത്തിലെ ആത്മാര്‍ത്ഥതയും സത്യസന്ധതയും ചോദ്യചെയ്യപ്പെടുന്നു. കുടിവെള്ളം ലഭ്യമല്ലാത്ത കിഴമ്പലം പഞ്ചായത്തില്‍ ചട്ടങ്ങള്‍ മറികടന്ന് മൂന്നരയേക്കര്‍ തണ്ണീര്‍ത്തടങ്ങള്‍ നികത്തിയെന്ന വാര്‍ത്തകളാണ് പുറത്തു വന്നിരിക്കുന്നത

record

ഒരു പ്രമുഖ ഓണ്‍ലൈന്‍ പോര്‍ട്ടലാണ് മമ്മൂട്ടിക്കെതിരായ തെളിവുകള്‍ പുറത്തു വിട്ടത്. എറണാകുളം ജില്ലയിലെ കുന്നത്ത് നാട് താലൂക്കില്‍ കിഴക്കമ്പലം പഞ്ചായത്തിലെ കിഴക്കമ്പലം വില്ലേജിലെ ബ്ലോക്ക് നമ്പര്‍ 25ല്‍ ഉള്‍പ്പെടുന്ന 354/1, 354/2, 354/3, 354/7, 354/13, 354/14, 354/15, 354/7, 357/6 എന്നിങ്ങനെ സര്‍വെ നമ്പരുകളിലായി മമ്മൂട്ടിക്കും ഭാര്യ സുല്‍ഫത്ത് മമ്മൂട്ടിക്കും സ്വന്തമായുളള 3.74 ഏക്കര്‍ വയല്‍ നികത്തലുമായി ബന്ധപ്പെട്ട് ഹൈക്കോടതി പുറപ്പെടുവിച്ച വിധിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

കടമ്പ്രയാര്‍ ടൂറിസ്റ്റ് പദ്ധതിക്ക് അടുത്ത് നിന്നും 100 മീറ്റര്‍ അകലെയാണ് പ്രസ്തുത നിലം സ്ഥിതി ചെയ്യുന്നത്. ഈ പദ്ധതിയുടെ വരവോടെ ഈ സ്ഥലത്തിന്റെ വില രണ്ടും, മൂന്നും ഇരട്ടിയോളമായി വര്‍ധിച്ചിരിക്കുകയാണ്. ഇത് ലക്ഷ്യമാക്കിയാണ് മമ്മൂട്ടിയും തണ്ണീര്‍ത്തടം നികത്തിയതെന്നാണ് വിവരങ്ങള്‍. എന്നാല്‍ ലോക്കല്‍ ലെവല്‍ മോണിറ്ററിങ് കമ്മിറ്റി നിലം നികത്തലിനെതിരെ അതിശക്തമായ നിലപാട് എടുത്തതോടെയാണ് മമ്മൂട്ടി ഹൈക്കോടതിയെ സമീപിച്ചു.

ഭൂമി നികത്തിയതുമായി ബന്ധപ്പെട്ട് കിഴക്കമ്പലം കൃഷി ഓഫിസര്‍,വില്ലേജ് ഓഫിസര്‍,കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്നിവരെ പ്രതികളാക്കി മമ്മൂട്ടിയും ഭാര്യ സുള്‍ഫത്തും ചേര്‍ന്ന് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. മുകളില്‍ സൂചിപ്പിച്ചിരിക്കുന്ന സര്‍വെ നമ്പര്‍ പ്രകാരമുളള ഭൂമി 2003ല്‍ നികത്തിയതാണ്. എന്നാല്‍ പിന്നീട് 2008ലെ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിലൂടെ പ്രസ്തുത ഭൂമി ലോക്കല്‍ ലെവല്‍ മോണിറ്ററിങ് കമ്മിറ്റി കരട് ഡാറ്റാ ബാങ്കില്‍ ഉള്‍പ്പെടുത്തിയിരുന്നു. ഇതുപ്രകാരം ഇത് തണ്ണീര്‍ത്തടം ആണെന്നും ഇതിനെ തണ്ണീര്‍ത്തട പരിധിയില്‍ നിന്നും ഒഴിവാക്കി തരണമെന്നും കാട്ടിയാണ് മമ്മൂട്ടി ഹൈക്കോടതിയെ സമീപിച്ചത്.

എന്നാല്‍ ഹൈക്കോടതിയാകട്ടെ മമ്മൂട്ടിയുടെ വാദം പൂര്‍ണമായി അംഗീകരിച്ചില്ല. കൂടാതെ രേഖകള്‍ പരിശോധിച്ച ശേഷം തീരുമാനം എടുക്കാന്‍ ലോക്കല്‍ ലെവല്‍ മോണിറ്ററിങ് കമ്മിറ്റിയോട് നിര്‍ദേശിക്കുകയും ചെയ്തു. നേരത്തെ വ്യാപകമായി തണ്ണീര്‍ത്തടങ്ങളുണ്ടായിരുന്ന കിഴക്കമ്പലത്ത് ഭൂമാഫിയയുടെ കടന്നുവരവോടെ നിലങ്ങള്‍ നികത്തപ്പെടുകയും കുടിവെള്ളക്ഷാമം ഉണ്ടാകുകയുമായിരുന്നു.

 
 

shortlink

Related Articles

Post Your Comments

Related Articles


Back to top button