കണ്ണൂര്‍● പെരുമ്പാവൂര്‍ കുറുപ്പുംപടിയില്‍ നിയമവിദ്യാര്‍ത്ഥിനിയായ ജിഷ എന്ന പെണ്‍കുട്ടിയെ ബലാത്സംഗത്തിനിരയാക്കിയശേഷം ക്രൂരമായ കൊലപ്പെടുത്തിയ കേസില്‍ പ്രതിയെന്ന് കരുതുന്നയാള്‍ കണ്ണൂരില്‍ പിടിയില്‍. ജിഷയുടെ അയല്‍വാസിയാണ് പിടിയിലായത്. 90 ശതമാനവും കൃത്യത്തിന് പിന്നില്‍ ഇയാള്‍ തന്നെയാണെന്നാണ് പോലിസ് നല്‍കുന്ന വിവരം. ഇയാളെ കണ്ണൂര്‍ പോലീസ് പെരുമ്പാവൂര്‍ പോലീസിന് കൈമാറി. അയല്‍വാസിയായ സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പോലീസ് തയ്യാറാക്കിയ രേഖാ ചിത്രവുമായും ഇയാള്‍ക്ക് സാമ്യമുണ്ട്. ഒരാള്‍ മതില്‍ ചാടി പോകുന്നത് കണ്ടിരുന്നതായി ഇവര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു.
Post Your Comments