കൊച്ചി: പെരുമ്പാവൂര്‍ കുറുപ്പംപടിയില്‍ നിയമ വിദ്യാര്‍ഥിനി ജിഷയുടെ കൊലപാതകി ഒരാള്‍ തന്നെയാണെന്നാണ് നിഗമനമെന്ന് ഐജി മഹിപാല്‍. കൊലപാതകിയെ രണ്ടു ദിവസത്തിനകം കണ്ടെത്തുമെന്നും ഐ.ജി. പറഞ്ഞു.
പോലീസ് കസ്റഡിയില്‍ എടുത്ത രണ്ടു പേര്‍ക്ക് കൊലപാതകവുമായി ബന്ധമുണ്ടോ എന്ന് അന്വേഷിച്ചു വരികയാണെന്നും ഐജി പറഞ്ഞു. സംഭവ ദിവസം പ്രതി ജിഷയുടെ വീട്ടില്‍ നിന്നും ഇറങ്ങിവരുന്നത് കണ്ടവരുണ്ട്. എന്നാല്‍ ആളെ വ്യക്തമായില്ല എന്നതാണ് അന്വേഷണ സംഘത്തെ കുഴയ്ക്കുന്നത്. അന്വേഷണം ശക്തമായി പുരോഗമിക്കുകയാണെന്നും ഐജി അറിയിച്ചു.
Post Your Comments