International

ഹിന്ദു ക്ഷേത്രങ്ങള്‍ സംരക്ഷിക്കുന്നത് മുസ്ലീങ്ങളുടെ ഉത്തരവാദിത്വം – ഹഫീസ് സെയ്ദ്

ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഹിന്ദു സഹോദരങ്ങളുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുന്നത് മുസ്ലീങ്ങളുടെ ഉത്തരവാദിത്വമാണെന്നും പാകിസ്ഥാനിലെ ക്ഷേത്രങ്ങളും ഇസ്ലാം ഇതര വിശ്വാസികളുടെ വിശുദ്ധ കേന്ദ്രങ്ങളും തകര്‍ക്കാന്‍ അനുവദിക്കില്ലെന്നും നിരോധിത തീവ്രവാദ സംഘടനയായ ജമായത്ത് ഉദാവ നേതാവും മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ സൂത്രധാരനുമായ ഹാഫീസ് സെയ്ദ്.

ഹിന്ദു സഹോദരങ്ങളുടെ വിശുദ്ധ സ്ഥലങ്ങള്‍ സംരക്ഷിക്കുന്നത് മുസ്ലീങ്ങളുടെ ഉത്തരവാദിത്വമാണെന്നാണ് സിന്ധ് പ്രവിശ്യയിലെ മാട്ട്‌ലി നഗരത്തിലെ ഒരു പരിപാടിയില്‍ സംസാരിക്കവേ സെയ്ദ് പറഞ്ഞത്. താറിലെ സിന്ധ് പ്രവിശ്യയില്‍ തീവ്രവാദം പ്രോത്സാഹിപ്പിക്കുന്നുവെന്ന ആരോപണം ഹഫീസ് സെയ്ദ് നിഷേധിച്ചു.

shortlink

Post Your Comments


Back to top button