വാഷിങ്ടണ്‍: എഫ് 16 യുദ്ധവിമാനങ്ങള്‍ വാങ്ങുന്നതിന് പാകിസ്താന് സബ്‌സിഡി നല്‍കില്ലെന്ന് അമേരിക്ക വ്യക്തമാക്കി. പാകിസ്താന്‍ തങ്ങളുടെ ദേശീയ ഫണ്ട് ഉപയോഗിച്ച് പ്രതിരോധ ആവശ്യങ്ങള്‍ നിറവേറ്റണമെന്ന് അമേരിക്ക ആവശ്യപ്പെട്ടു.
700 മില്യണ്‍ ഡോളറിനാണ് അമേരിക്ക പാകിസ്താന് എട്ട് എഫ് 16 വിമാനങ്ങള്‍ വില്‍ക്കാന്‍ തീരുമാനിച്ചിരുന്നത്. ഇന്ത്യ തുടക്കം മുതില്‍ ഇതിനെ ശക്തമായി എതിര്‍ത്തിരുന്നു.
അമേരിക്കന്‍ സെനറ്റില്‍ ഈ വിഷയം ചര്‍ച്ചയായതോടെയാണ് യു.എസ് സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കിയത്. അമേരിക്കന്‍ നിയമ നിര്‍മ്മാണ സഭയിലെ അംഗങ്ങള്‍ ബോബ് കോര്‍ക്കറുടെ നേതൃത്വത്തില്‍ ഈ ഇടപാടിനെ ശക്തമായി എതിര്‍ത്തു. പാകിസ്താന് തീവ്രവാദത്തിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നില്ലെന്ന് അവര്‍ ആരോപിച്ചു.
Post Your Comments