പാരീസ്: സൌരയൂഥത്തിന് പുറത്ത് വാസയോഗ്യമായ ഗ്രഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. യൂറോപ്യന്‍ ഓര്ഗനൈസേഷന് ഫോര്‍ അസ്ട്രോണമിക്കല്‍ റിസര്‍ച്ച് ആണ് വാസയോഗ്യമായ മൂന്ന് ഗ്രഹങ്ങളെ കണ്ടെത്തിയത്. . 40 പ്രകാശവര്‍ഷമകലെ വ്യാഴത്തിന്റെ അത്രമാത്രം വലിപ്പമുള്ള തണുത്തുമങ്ങിയ കുള്ളന്‍ നക്ഷത്രത്തെ ചുറ്റുന്നതാണ് മൂന്ന് ഗ്രഹങ്ങളും. യൂറോപ്യന്‍ ഓര്ഗനൈസേഷന് ഫോര്‍ അസ്ട്രോണമിക്കല്‍ റിസര്‍ച്ചിന്റെ ചിലിയിലെ ലാ സില ഒബ്സര്‍വേറ്ററിയിലെ ‘ട്രാപ്പിസ്റ്’ ടെലിസ്കോപ്പ് ഉപയോഗിച്ചാണ് ഇവയെ തിരിച്ചറിഞ്ഞത്. കണ്ടെത്തല്‍ സംബന്ധിച്ച റിപ്പോര്‍ട്ട് നാച്വര്‍ മാസികയില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Post Your Comments