KeralaNews

ജിഷയുടെ കൊലപാതകം: പുറത്തുവരുന്നത്‌ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ

കൊച്ചി● പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷയെ ക്രൂരമായ കൊലപ്പെടുത്തിയിട്ട് നാല് ദിവസം പിന്നിടുമ്പോഴും പ്രതിയെക്കുറിച്ച്‌ സൂചനകളൊന്നും പൊലീസിന് ഇത് വരെ ലഭിച്ചിട്ടില്ല. പെരുമ്പാവൂര്‍ വട്ടോളിപ്പിടി കനാല്‍ ബണ്ടില്‍ സ്വന്തം വീട്ടില്‍ കഴിഞ്ഞമാസം 28 നാണ് ജിഷയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ക്രൂരമായ ബലാല്‍സഗത്തിനും മര്‍ദ്ദനത്തിനും ശേഷമാണ് ജിഷയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍ പ്രതിയെകുറിച്ചുള്ള സൂചനകളൊന്നും പൊലീസിന് ഇതേവരെ ലഭിച്ചിട്ടില്ല.

അന്യ സംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന പ്രദേശമായതിനാല്‍ കൊലപാതകത്തിന് ഇവര്‍ക്ക് പങ്കുണ്ടാകാമെന്ന് പൊലീസ് സംശയിക്കുന്നു. ഡല്‍ഹിയിലെ നിര്‍ഭയുടെതിന് സമാനമായ പീഡനത്തിന് ജിഷ ഇരയായി എന്നാണ് കണ്ടെത്തല്‍. ആന്തരീകാവയവയങ്ങള്‍ക്കും പരിക്കേറ്റിരുന്നു. പോസ്റ്റ്മോര്‍ട്ടത്തിന്റെ വിശദമായ റിപ്പോര്‍ട്ട് അടുത്ത ദിവസം ലഭിക്കുമെന്നാണ് പൊലീസ് പറയുന്നത്. ജിഷാമോള്‍ കൊലചെയ്യപ്പെടും മുമ്പു ക്രൂരമായ ബലാത്സംഗത്തിന് ഇരയായിരുന്നെന്നാണ് പ്രാഥമിക തെളിവുകള്‍ വ്യക്മതാക്കുന്നത്.

ജിഷമോളുടെ മാറിടത്തിലും കഴുത്തിലുമായി പതിമൂന്ന് ഇഞ്ച് ആഴത്തിലുള്ള രണ്ടു മുറിവുകളാണ് കണ്ടെത്തിയത്. ജനനേന്ദ്രിയത്തില്‍ ഇരുമ്പു ദണ്ഡ് കുത്തിക്കയറ്റിയതായും വന്‍കുടല്‍ പുറത്തുവന്നതായും ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.കഴിഞ്ഞ വ്യാഴാഴ്ച രാത്രിയാണ് ജിഷമോളെ വീട്ടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. തലയ്ക്കും മുഖത്തും ഇരുമ്പ് കമ്പിക്ക് അടിയേറ്റിരുന്നു. വയര്‍ കത്തികൊണ്ടു കീറി കുടല്‍മാല പുറത്തുചാടിയ നിലയിലായിരുന്നു മൃതദേഹം. എന്നാല്‍ സംഭവം നടന്ന് ദിവസങ്ങളായിട്ടും പ്രതികളെ പിടികൂടാന്‍ പെരുമ്പാവൂര്‍ പൊലീസിന് സാധിച്ചിട്ടില്ല.വീട്ടിനുള്ളില്‍ നിന്ന് പ്രതിയുടേതെന്ന് കരുതുന്ന തലമുടി ലഭിച്ചിരുന്നു. രാത്രി എട്ട് മണിക്ക് നിഷയുടെ അമ്മ ജോലി കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് മകള്‍ ക്രൂരമായി കൊല്ലപ്പെട്ട വിവരമറിയുന്നത്.

ഉച്ചക്ക് 12 മണിക്ക് നിഷയെ വീടിനു പുറത്ത് കണ്ടവരുണ്ട്. അതിനാല്‍ തന്നെ ഉച്ചയ്ക്ക് 1 ന്നിനും 5 നുമിടക്കാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ നിഗമനം.കുറുപ്പംപടി വട്ടോളിപ്പടി കനാല്‍ ബണ്ട് പുറമ്പോക്കില്‍ രണ്ടു സെന്റ് ഭൂമിയിലെ ഒറ്റമുറി വീട്ടിലാണ് അമ്മയായ രാജേശ്വരിയും ജിഷയും താമസിച്ചിരുന്നത്.കൂലിപ്പണിക്ക് പോയിരുന്ന രാജേശ്വരി വ്യാഴാഴ്ച വൈകിട്ട് എട്ടിന് തിരിച്ചെത്തിയപ്പോള്‍ വീടിന്റെ വാതില്‍ പൂട്ടിയനിലയിലായിരുന്നു.തുടര്‍ന്ന് സമീപവാസികളെ വിളിച്ച് വാതില്‍ തുറന്നു നോക്കുമ്പോള്‍ ജിഷ മരിച്ചനിലയിലായിരുന്നു. ദേഹത്ത് ചുരിദാറിന്റെ ഷാള്‍ മാത്രമെ ഉണ്ടായിരുന്നുള്ളു. വെള്ളിയാഴ്ച പൊലിസ് നായ സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും ഫലമുണ്ടായില്ല. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയും ഇരുമ്പ് വടിയും കണ്ടെത്തിയിട്ടുണ്ട്.

അതേ സമയം പെരുമ്ബാവൂരില്‍ പെണ്‍കുട്ടി കൂട്ടബലാത്സംഗത്തിനിരയായ സംഭവത്തില്‍ പൊലീസിന് വീഴ്ച്ച പറ്റിയിട്ടില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. സംഭവത്തില്‍ കൃത്യമായ അന്വേഷണം നടന്ന് വരികയാണെന്നും പ്രതികളില്‍ ആരെയും രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും മന്ത്രി വയനാട്ടില്‍ പറഞ്ഞു. സോഷ്യൽ മീഡിയയിൽ പ്രതിഷേധം ശക്തമായിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button