ഉത്തര്‍പ്രദേശിന്‍റെ അധികാരത്തില്‍ നിന്ന്‍ കോണ്‍ഗ്രസ് പുറത്താക്കപ്പെട്ടിട്ട് കാലം ഒരുപാടായി. ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍റെ പരീക്ഷണശാലയായ ഉത്തര്‍പ്രദേശ് ഒരിക്കല്‍ക്കൂടി ഭരിക്കുക എന്ന മോഹം കോണ്‍ഗ്രസ് താലോലിക്കാന്‍ തുടങ്ങിയതിനു ശേഷം വര്‍ഷങ്ങളും തിരഞ്ഞെടുപ്പുകളും കുറേയേറേ കടന്നുപോയി. ഉത്തര്‍പ്രദേശില്‍ അതിശക്തരായ ബിജെപിയും ന്യൂനപക്ഷങ്ങളെ കോണ്‍ഗ്രസില്‍ നിന്ന് അടര്‍ത്തിയെടുത്ത് കൂടെനിര്‍ത്തി വളര്‍ന്ന് വലുതാട സമാജ്വാദി, ബഹുജന്‍ സമാജ് പാര്‍ട്ടികളും ആ മോഹത്തെ മോഹമായിത്തന്നെ നിലനിര്‍ത്തുന്നു.
2017-ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിലെങ്കിലും സംസ്ഥാനത്ത് അധികാരത്തില്‍ വരാന്‍ ആകുമോയെന്നതാണ് കോണ്‍ഗ്രസ് ആശങ്കയോടെ ആലോചിക്കുന്ന കാര്യം. ഉത്തര്‍പ്രദേശിലെ അധികാരമോഹങ്ങള്‍ കോണ്‍ഗ്രസ് ഉപേക്ഷിച്ചതായിരുന്നു. എങ്ങനെയെങ്കിലും മുലായംസിംഗ് യാദവിന്‍റെയോ, മായാവതിയുടേയോ ഒപ്പം കൂടി ബിജെപിയെ എതിര്‍ക്കുക എന്ന മറ്റുപല സംസ്ഥാനങ്ങളിലും പയറ്റുന്ന തന്ത്രം തന്നെയായിരുന്നു കോണ്‍ഗ്രസ് 2017-ല്‍ ഉത്തര്‍പ്രാദേശിനു വേണ്ടിയും തയാറാക്കിയിരുന്നത്.
പക്ഷേ ബീഹാറില്‍ നിതീഷ് കുമാറിന്‍റെ തിരഞ്ഞെടുപ്പ് വിജയങ്ങള്‍ക്ക് ചുക്കാന്‍ പിടച്ച തിരഞ്ഞെടുപ്പ് ആസൂത്രകന്‍ പ്രശാന്ത് കിഷോറിനെ തന്ത്രങ്ങള്‍ ആവിഷ്കരിക്കാന്‍ കോണ്‍ഗ്രസ് റാഞ്ചിയതോടെ കഥമാറി. ഉത്തര്‍പ്രദേശിലെ പ്രബലകക്ഷികളുടെ ഘടകകക്ഷിയാകുക എന്ന ലക്ഷ്യത്തില്‍ നിന്ന് സംസ്ഥാനം ഭരിക്കുക എന്ന രീതിയിലേക്ക് കാര്യങ്ങള്‍ കൊണ്ടുവരാന്‍ കിഷോറിനായി.
ഇപ്പോള്‍ രാഹുല്‍ഗാന്ധിയെ ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്‍റെ മുഖമാക്കി മാറ്റാനുള്ള നിര്‍ദ്ദേശമാണ് കിഷോറിന്‍റേത്. രാഹുലിന്‍റെ പൂര്‍ണ്ണമായ നേത്രുത്വത്തില്‍ ഒരു തിരഞ്ഞെടുപ്പ് വിജയിക്കാന്‍ കോണ്‍ഗ്രസിനു കഴിയും എന്ന്‍ ജനങ്ങളുടെ മുന്‍പില്‍ സ്ഥാപിക്കാന്‍ കഴിയാതെ പാര്‍ട്ടിക്ക് ദേശീയ രാഷ്ട്രീയത്തിലും തിരിച്ചുവരാന്‍ കഴിയുകയില്ല എന്നാണ് കിഷോറിന്‍റെ വിലയിരുത്തല്‍.
ഈ നിര്‍ദ്ദേശത്തോട് രാഹുല്‍ വിയോജിക്കുകയാണെങ്കില്‍ പ്രിയങ്കാഗാന്ധി, ഷീല ദീക്ഷിത് എന്നിവരേയും പരിഗണിക്കാന്‍ സാധ്യതയുണ്ട്.
Post Your Comments