മെല്‍ബണ്‍: ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടുമെന്ന ആരോപണത്തില്‍ ഓസ്‌ട്രേലിയയില്‍ കുതിരകളുടെ എണ്ണം കുറയ്ക്കാന്‍ നടപടി. ഓസ്‌ട്രേലിയയില്‍ കണ്ടു വരുന്ന ബ്രംബീസ് എന്ന ഇനം കുതിരകളുടെ എണ്ണമാണ് ഗണ്യമായി കുറയ്ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ ജീവിക്കുന്ന ബ്രാംബി ഓസ്‌ട്രേലിയയുടെ പാരമ്പര്യത്തിന്റെയും ഭാഗമാണ്.
ന്യൂ സൗത്ത് വെയ്ല്‍സ് സര്‍ക്കാറാണ് ബ്രംബീസിന്റെ എണ്ണം 90 ശതമാനത്തോളം കുറയ്ക്കാന്‍ നടപടിക്ക് ശ്രമിക്കുന്നത്. ആവാസവ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുമെന്നാണ് സര്‍ക്കാരിന്റെ വാദം. കുതിരകളുടെ എണ്ണം വര്‍ധിക്കുന്നത് നൈസര്‍ഗികമായ വന്യസമ്പത്തിന്റെ നാശത്തിനു വഴിവെക്കുമെന്നും സര്‍ക്കാര്‍ വാദിക്കുന്നു. 6,000 കുതിരകളാണ് ഓസ്‌ട്രേലിയയില്‍ ഉള്ളത്. എഇത് 600 ആക്കാനാണ് സര്‍ക്കാരിന്റെ നീക്കം. പ്രത്യുല്‍പ്പാദന ക്ഷമത കുറയ്ക്കുകയും, കൂട്ടമായി കൊല്ലുകയും, കുതിരകളെ സംരക്ഷിച്ച് മറ്റൊരു കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്.
Post Your Comments