തിരുവനന്തപുരം: വിദേശത്ത് ജോലിയ്ക്ക് ശ്രമിക്കുന്ന മലയാളി യുവാക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍ ചെയ്യാന്‍ ഇനി ഡല്‍ഹിയില്‍ അലയേണ്ട. വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷന്‍ സൗകര്യം സംസ്ഥാനത്തും ലഭ്യമാകുന്നു. തിരുവനന്തപുരം, കൊച്ചി മേഖല പാസ്പോര്‍ട്ട് കാര്യാലയങ്ങളില്‍ ഇനി മുതല്‍ അറ്റസ്റ്റേഷന്‍ സൗകര്യം ലഭ്യമാകും. അറ്റസ്റ്റേഷൻ നടപടികൾ ഉദാരമാക്കാനുള്ള നടപടികൾക്ക് അംഗീകാരം ലഭിച്ചതോടെയാണിത്.
ഗൾഫ് രാജ്യങ്ങൾ അടക്കമുള്ള വിദേശ തൊഴിൽ ഇടങ്ങളിലെത്തുന്ന ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ, നൈപുണ്യ, തൊഴിൽ പരിചയ സർട്ടിഫിക്കറ്റുകൾ വിദേശ മലയാളി ക്ഷേമത്തിന് വേണ്ടി രൂപീകരിച്ച നോർക്കക്ക് പുറമെ കേന്ദ്ര വിദേശകാര്യമന്ത്രാലയവും സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ നിലവില്‍ ഡല്‍ഹിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ അറ്റസ്റ്റേഷന്‍ സെല്ലിലും ചെന്നൈ, ഗുവഹാട്ടി, കൊൽക്കത്ത, ഹൈദരാബാദ് എന്നിവിടങ്ങളിലുള്ള കേന്ദ്രങ്ങളിലും മാത്രമായിരുന്നു അറ്റസ്റ്റേഷന്‍ ഈ സൗകര്യം ലഭിച്ചിരുന്നത്. ജൂണ്‍ മാസം മുതല്‍ മേഖല പാസ്പോര്‍ട്ട് ഓഫീസുകളില്‍ അറ്റസ്റ്റേഷന്‍ സൗകര്യം ലഭ്യാമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments